മഡ്രിഡ്: സ്പെയിനിെൻറ ലോകകപ്പ് കിരീടനേട്ടത്തിെൻറ പത്താം വാർഷികമാണിത്. രാജ്യത്തിെൻറ ആദ്യ ഫിഫ ലോകകിരീടത്തിെൻറ വാർഷികം സമുചിതമായിതന്നെ ആഘോഷിക്കാനായിരുന്നു സ്പാനിഷ് ഫുട്ബാൾ ഫെഡറേഷെൻറ പദ്ധതി. അതിനിടെ കോവിഡെത്തിയതോടെ ജൂൈല 10ന് നടക്കേണ്ട ആഘോഷങ്ങൾ 2021ലേക്കു മാറ്റി.
എന്നാൽ, അതൊന്നുമല്ല ഇപ്പോഴത്തെ കാര്യം. ലോകകപ്പിെൻറ പത്താം വാർഷികത്തിന് നിറമേകാൻ തയാറാക്കിയ ഒരു പ്രതിമയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായത്. നെതർലൻഡ്സിനെതിരായ ഫൈനലിൽ സ്പെയിനിെൻറ വിജയഗോൾ നേടിയ ആന്ദ്രെ ഇനിയേസ്റ്റയുടെ പൂർണകായ ശിൽപമായിരുന്നു ജന്മനാട്ടിൽ ഒരുക്കിയത്.
ഗോൾ നേടിയ ആക്ഷനിൽ ഒരുക്കിയ പ്രതിമയുടെ ചിത്രം പുറത്തുവന്നപ്പോൾ സാക്ഷാൽ ഇനിയേസ്റ്റ വരെ ഞെട്ടി. രൂപസാദൃശ്യമുണ്ടെങ്കിലും പൂർണ നഗ്ന രൂപം. അൽബസെറ്റെ നഗരത്തിൽ ലോകകപ്പ് വാർഷികദിനത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച പ്രതിമ അനാച്ഛാദന ചടങ്ങ് മാറ്റിവെക്കുന്നു എന്ന അറിയിപ്പിനൊപ്പമായിരുന്നു നഗ്നപ്രതിമയുടെ ചിത്രം പുറത്തായത്.
ആരാധകർ പ്രതിഷേധവുമായെത്തിയതോടെ നിർമാതാക്കളായ സോളിസ് ആർട്ട് ഫൗണ്ടേഷൻ സമ്മർദത്തിലായി. രാജ്യത്തിെൻറ അഭിമാനപുത്രനെ അപമാനിക്കുന്നതാണ് ശിൽപമെന്ന് ആക്ഷേപമുയർന്നു. എന്നാൽ, നിർമാതാക്കൾ ഉടൻ വിശദീകരണവുമായെത്തി.
കഴിഞ്ഞ നവംബറിൽ നിർമാണം പുരോഗമിക്കുന്നതിനിടെ എടുത്ത ചിത്രമാണ് പുറത്തായതെന്ന് അറിയിച്ച ഫൗണ്ടേഷൻ, ട്രൗസറും ടീഷർട്ടുമണിഞ്ഞ്, ബൂട്ടും, സോക്സുമിട്ട പുതിയ ഇനിയേസ്റ്റ ചിത്രം പുറത്തുവിട്ട് പ്രതിഷേധത്തിന് തടയൊരുക്കി.
പ്രതിമ വിവാദം തമാശയായെടുത്ത ഇനിയേസ്റ്റ, 'തന്നെ പാൻറണിയിച്ചതിന് നന്ദി' പറഞ്ഞ് ട്വീറ്റും ചെയ്തതോടെ എല്ലാം അടങ്ങി. കളിമണ്ണിൽ തീർത്ത പ്രതിമ വെങ്കലംപൂശിയാണ് നഗരത്തിൽ സ്ഥാപിക്കുന്നത്.