നേഷൻസ് ലീഗ്: സ്പെയിനിന് വിജയത്തുടക്കം
text_fieldsലണ്ടൻ: കരുത്തരായ ഇംഗ്ലണ്ടിനെ തറപറ്റിച്ച് സ്പെയിൻ യുവേഫ നേഷൻസ് ലീഗിന് വിജയത്തോടെ തുടക്കംകുറിച്ചു. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു സ്പാനിഷ് അർമഡയുടെ വിജയം. ഒരു ഗോളിന് പിന്നിൽനിന്നശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ലൂയിസ് എൻറിക്വെയുടെ ശിക്ഷണത്തിലിറങ്ങിയ മുൻ ലോക ചാമ്പ്യന്മാർ വിജയം നുകർന്നത്.
മത്സരത്തിെൻറ 11ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിനിടെ ലൂക് ഷോ നൽകിയ മികച്ച ക്രോസ് വലയിലാക്കി മാർകസ് റാഷ്ഫോഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. വെറും രണ്ടു മിനിറ്റുകൾക്കകം സ്പെയിൻ ഒപ്പമെത്തി. റോഡ്രിഗോയുടെ അസിസ്റ്റിൽ സോൾ നിഗ്വസാണ് സമനില ഗോൾ നേടിയത്. 32ാം മിനിറ്റിൽ ആദ്യ ഗോളിന് വഴിയൊരുക്കിയ റോഡ്രിഗോ സ്പെയിനിന് ലീഡ് നൽകി. തിയാഗോ എടുത്ത ഇൻസ്വിങ് ഫ്രീകിക്ക് തന്ത്രപരമായി വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു റോഡ്രിഗസ്.
ഇതിനിടെ, ഡാനി കർവയാലുമായി കൂട്ടിയിടിച്ച് മാഞ്ചസ്റ്റർ യുൈനറ്റഡ് ഡിഫൻഡർ ലൂക് ഷായുെട തലക്ക് ഗുരുതരമായി പരിക്കേറ്റത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ഗ്രൂപ് ‘എ’ മത്സരത്തില്‍ ഐസ്ലന്ഡിനെ സ്വിറ്റ്സര്‍ലന്‍ഡ് എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
