മെസ്സി തിളങ്ങുമെന്ന പ്രതീക്ഷയോടെ ദാദ റഷ്യയിലേക്ക്
text_fieldsകൊൽക്കത്ത: ഏതൊരു വംഗനാട്ടുകാരനെയുംപോലെ ഫുട്ബാളിനെയും ക്രിക്കറ്റിനെയും ഒരേപോലെ നെഞ്ചേറ്റുന്ന വ്യക്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. റഷ്യയിൽ ഒരുങ്ങുന്ന ഫുട്ബാൾ ലോകകപ്പിൽ കട്ട ബ്രസിൽ ആരാധകനായിട്ട് കൂടി ലയണൽ മെസ്സിയിൽനിന്നു മിന്നുന്ന പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് മുൻ ക്യാപ്റ്റൻ.
‘‘മെസ്സിയിൽനിന്നു ഒരു മാജിക്കൽ പ്രകടനത്തിനായി ഞാൻ ഉറ്റുനോക്കുകയാണ്. അദ്ദേഹത്തിന് ഇത് ഒരു മികച്ച ലോകകപ്പായി മാറെട്ട’’ -ഗാംഗുലി പറഞ്ഞു. ജൂലൈ 15ന് മോസ്കോയിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത് റഷ്യയിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് ദാദ. ബ്രസീൽ, അർജൻറീന, ജർമനി എന്നീ ടീമുകളുടെ മത്സരങ്ങൾക്കാണ് ഗാംഗുലി ടിക്കറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
