സോണി ഇന്ത്യയിൽ ലാ ലിഗ കാണിക്കും
text_fieldsമഡ്രിഡ്: ലോകത്തെ മികച്ച ഫുട്ബാൾ ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഇൗ സീസണിൽ ഇന്ത്യൻ ആരാധകർക്ക് നഷ്ടമാവില്ല. ഇന്ത്യയിൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ േഫസ്ബുക്കുമായി കരാറിലെത്തിയതോടെ സോണി പിക്ചേഴ്സ് നെറ്റ്വർക് മത്സരങ്ങൾ പ്രദർശിപ്പിക്കും. എന്നാൽ, മുഴുവൻ മത്സരങ്ങളും കാണിക്കില്ല. എൽക്ലാസികോയും മഡ്രിഡ് ഡർബിയുമുൾപ്പെടെ ലാ ലിഗയിലെ പ്രധാന 100 മത്സരങ്ങളായിരിക്കും സോണി ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ലാ ലിഗ വിട്ട് സീരി ‘എ’യിലേക്ക് കുടിയേറിയതിനു പിന്നാലെ സോണി ഇറ്റാലിയൻ ലീഗിെൻറ സംപ്രേഷണാവകാശം പിടിച്ചെടുക്കുകയും ലാ ലിഗ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, സോണിയുടെ ഇന്ത്യൻ മേധാവിക്ക് ആരാധകരിൽനിന്ന് വ്യാപകമായ ആവശ്യം എത്തിയതോടെയാണ് പ്രധാന മത്സരങ്ങൾ ടി.വിയിൽ കാണിക്കാൻ സോണി തീരുമാനമെടുത്തത്. ‘‘കഴിഞ്ഞ നാലു വർഷമായി ലാ ലിഗ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് സോണിയാണ്.
എന്നാൽ, ഇത്തവണ അത് റദ്ദാക്കിയിരുന്നു. ഫുട്ബാളിൽ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ലാ ലിഗക്ക് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. കായിക മത്സരങ്ങൾ കാണാൻ മറ്റ് മാധ്യമങ്ങളെക്കാൾ ടി.വി ആശ്രയിക്കുന്ന ഇന്ത്യക്കാർക്കായി ഇൗ സീസണിൽ പ്രധാന മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു’’ -സോണി പിക്ചേഴ്സ് നെറ്റ്വർക്കിെൻറ ഇന്ത്യൻ മേധാവി രാജേഷ് കൗൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
