Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ച്ചാ​യി സി​ദാ​ൻ...

കോ​ച്ചാ​യി സി​ദാ​ൻ വ​രും –എ​ൻ​സോ സി​ദാ​ൻ

text_fields
bookmark_border
കോ​ച്ചാ​യി സി​ദാ​ൻ വ​രും –എ​ൻ​സോ സി​ദാ​ൻ
cancel

പാ​രി​സ്​: പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ൽ സി​ന​ദി​ൻ സി​ദാ​​െൻറ തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ സൂ​ച​ന ന​ൽ​കി മ​ക​ൻ ​എ​ൻ​സോ സി​ദാ​ൻ. റ​യ​ൽ മ​ഡ്രി​ഡി​ന്​ ഹാ​ട്രി​ക്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ഒ​രു ലാ ​ലി​ഗ​യും ര​ണ്ട്​ ക്ല​ബ്​ ലോ​ക​ക​പ്പ്​ കി​രീ​ട​ങ്ങ​ളും സ​മ്മാ​നി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ മേ​യി​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച സി​ദാ​ൻ വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​ട​വേ​ള​ക്കു​ശേ​ഷം തി​രി​ച്ചു​വ​രു​മെ​ന്ന്​ മു​ൻ ഫ്ര​ഞ്ച്​ നാ​യ​ക​ൻ നേ​ര​​ത്തേ അ​റി​യി​ച്ചി​രു​ന്നു.

‘ഫു​ട്​​ബാ​ളും കോ​ച്ചി​ങ്ങും അ​ച്ഛ​ന്​ ഇ​ഷ്​​ട​മാ​ണ്. പ​രി​ശീ​ല​ന​വേ​ഷ​ത്തി​ൽ അ​ദ്ദേ​ഹം വൈ​കാ​തെ തി​രി​ച്ചെ​ത്തും. ഇ​പ്പോ​ൾ വി​ശ്ര​മം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ്​ ഇ​ട​വേ​ള’ -മ​ഡ്രി​ഡി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ റ​യോ മ​ജ്​​ദ​ഹോ​ണ്ട​യു​ടെ മ​ധ്യ​നി​ര താ​ര​മാ​യ എ​ൻ​സോ പ​റ​ഞ്ഞു. റ​യ​ൽ മ​ഡ്രി​ഡ്​ താ​ര​മാ​യി​രു​ന്ന എ​ൻ​സോ ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ്​ സ്വി​സ്​ ക്ല​ബി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​ത്.

അ​വി​ടെ നി​ന്നും വാ​യ്​​പാ ക​രാ​റി​ലാ​ണ്​ മ​ഡ്രി​ഡ്​ ക്ല​ബി​ലെ​ത്തു​ന്ന​ത്. സി​ദാ​​െൻറ തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ മ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഏ​ത്​ ക്ല​ബി​ലേ​ക്ക്​ എ​ന്ന ച​ർ​ച്ച യൂ​റോ​പ്പി​ൽ ചൂ​ടു​പി​ടി​ച്ചു. ബു​ണ്ട​സ്​ ലി​ഗ​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ട ബ​യേ​ൺ മ്യൂ​ണി​കി​​​െൻറ ര​ക്ഷ​ക​നാ​യി വ​രു​മെ​ന്ന്​ ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ, ഹൊ​സെ മൗ​റീ​ന്യോ​ക്കു പ​ക​ര​ക്കാ​ര​നാ​യ ഇം​ഗ്ലീ​ഷ്​ ക്ല​ബ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലെ​ത്തു​മെ​ന്നാ​ണ്​ മ​റ്റൊ​രു പ​ക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zinedine zidanesports newsEnzo zidane
News Summary - sidan to return as coach-sports news
Next Story