ബ്ലാസ്റ്റേഴ്സിനെ തകർത്ത് ലജോങ് എഫ്.സിക്ക് അണ്ടർ-18 യൂത്ത് ലീഗ് കിരീടം
text_fieldsഷില്ലോങ്: സ്വന്തം നാട്ടുകാരുടെ മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-0ത്തിന് തോൽപിച്ച് ഷില്ലോങ് ലജോങ് എഫ്.സി അണ്ടർ-18 യൂത്ത് ലീഗ് ഫുട്ബാളിൽ ജേതാക്കളായി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഷില്ലോംഗിെൻറ വിജയം.
കെയ്ന്സൈലാങ് ഖോംഗ്സിറ്റാണ് ഷില്ലോങ്ങിന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിെൻറ നാലാം മിനിറ്റിൽതന്നെ ബ്ലാസ്റ്റേഴ്സിെൻറ സംഭാവനയായി ആദ്യ ഗോൾ പിറന്നിരുന്നു. സാമുവൽ കിൻഷിയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് താരം ലിൻസ് പൗലോസിെൻറ കാലിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. കൈൻസൈലാങ് ഖോങ്സിറ്റാണ് ഷില്ലോങ്ങിെൻറ രണ്ടാം ഗോൾ കുറിച്ചത്.

മറുവശത്ത് ഡോന്‍ബോക്ലാംഗ് ലിംഗ്ദോയാണ് ഷില്ലോംഗ് മുന്നേറ്റം നയിച്ചത്. ഇരു പകുതികളിലും ഒരു ലീഡിെൻറ കരുത്തിൽ കളിച്ച ഷില്ലോങ് ഇഞ്ചുറിടൈമില്‍ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും അടിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
