മെസിയില്ലാതെന്ത് ബാഴ്സ.. ? സെവിയ്യയോട് 2-0 ന് തോറ്റു
text_fieldsമാഡ്രിഡ്: ലയണൽ മെസിക്ക് വയസ്സായെന്നൊക്കെ പറയാം. പക്ഷേ, കക്ഷി കളത്തിലില്ലെങ്കിൽ ബാർസലോണയുടെ കാര്യം കട്ട പ്പൊകയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. കോപ ഡെൽ റേയിലെ ആദ്യപാദ മത്സരത്തിൽ ബാർസ സെവിയ്യയോട് തോൽവി വഴങ്ങി. അത ും ഏകപക്ഷീയമായ രണ്ടു ഗോളിന്.
കളി കഴിഞ്ഞിറങ്ങിയപ്പോൾ മെസി ഇല്ലാത്തതുകൊണ്ടല്ല തോറ്റതെന്ന് സുവാരസ് പറയുന്നുണ്ടെങ്കിലും സംഭവം അതുതന്നെയാണെന്ന് ഏത് ബാർസ വിരോധി പോലും സമ്മതിക്കും.
ആദ്യ പകുതി ഗോളില്ലാതെ നിന്നെങ്കിലും സ്വന്തം മൈതാനത്ത് മെസിയില്ലാത്ത പകുതിയിലേക്ക് സെവിയ്യ രണ്ടാം പകുതിയിൽ രണ്ടു ഗോളുകളും അടിച്ചു കയറ്റി. സെവിയ്യയെ നിസ്സാരരായി കണ്ട കോച്ച് വാൽവെർദേ മെസിക്ക് വിശ്രമം നൽകിയാണ് ടീമിനെ ഇറക്കിയത്. പുതുതായി ടീമിലെത്തിയ കെവിൻ പ്രിൻസ് ബോെട്ടങ്ങിനെ കളത്തിലിറക്കിയ കോച്ചിെൻറ കളി പാളി. സുവാരസിനെയും കുടിഞ്ഞോയെയും ഇറക്കി കളി പിടിക്കാൻ ശ്രമിച്ചെങ്കിലും ജയം സെവിയ്യ കൊണ്ടുപോയി.
58ാം മിനിറ്റിൽ പാബ്ലോ സറാബിയയും 76ാം മിനിറ്റിൽ വിസ്സാം ബെൻ യെഡറുമാണ് ഗോളുകൾ കുറിച്ചത്.
ജനുവരി 30ന് രണ്ടാം പാദ മത്സരത്തിൽ സ്വന്തം മുറ്റത്തുവെച്ച് സെവിയ്യയോട് പകരം വീട്ടാൻ ബാഴ്സക്ക് അവസരമുണ്ട്.
