സെവൻസ്​ ഫുട്ബാളിന്​ കിക്കോഫ്​; ഇത്തവണ 47 ടൂർണമെൻറുകൾ

Football

മ​ല​പ്പു​റം: ​​സം​സ്ഥാ​ന​ത്ത്​​ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ കു​പ്പൂ​ത്ത്, എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ടൂ​ർ​ണ​മ​െൻറു​ക​ൾ തു​ട​ങ്ങി. ചൊ​വ്വാ​ഴ്​​ച മ​മ്പാ​ട്ട്​ മ​ത്സ​രം​ തു​ട​ങ്ങും. ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ പ​ത്തു ശ​ത​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കും. ബാ​ക്കി തു​ക ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന​ത്തി​നും ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​നി​യോ​ഗി​ക്കു​മെ​ന്ന്​ കേ​ര​ള സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. ലെ​നി​ൻ പ​റ​ഞ്ഞു.

സീ​സ​ണി​നി​ടെ റ​മ​ദാ​ൻ നോ​മ്പും പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പും വ​രു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ടൂ​ർ​ണ​മ​െൻറു​ക​ൾ കു​റ​വാ​ണ്. മു​ൻ​വ​ർ​ഷം 50 ടൂ​ർ​ണ​മ​െൻറു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇൗ ​വ​ർ​ഷം 47 എ​ണ്ണ​മാ​ണ്. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ടൂ​ർ​ണ​മ​െൻറു​ക​ൾ തീ​രു​ന്ന രീ​തി​യി​ലാ​ണ്​ സ​മ​യ​​​ക്ര​മം. ഇ​ക്കു​റി മൂ​ന്ന്​ ഇ​ത​ര സം​സ്ഥാ​ന ടീ​മു​ക​ള​ട​ക്കം 37 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ ഇ​ത്ത​വ​ണ സെ​വ​ൻ​സി​നു​ണ്ട്​. മൂ​ന്ന്​ വി​ദേ​ശ താ​ര​ങ്ങ​ൾ​ക്ക്​ ടീ​മി​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി തു​ട​രും. അ​സോ​സി​യേ​ഷ​ൻ നി​യ​മി​ക്കു​ന്ന റ​ഫ​റി​മാ​രാ​യി​രി​ക്കും ക​ളി നി​യ​ന്ത്രി​ക്കു​ക. ക​ളി​ക്കാ​ർ​ക്കും റ​ഫ​റി​മാ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്തും. ക​ളി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണം സം​ഭ​വി​ച്ചാ​ൽ ല​ഭി​ക്കു​ന്ന ​ഇ​ൻ​ഷു​റ​ൻ​സ്​ ക്ല​യിം ര​ണ്ട്​ ല​ക്ഷ​ത്തി​ൽ​നി​ന്ന്​ അ​ഞ്ച്​ ല​ക്ഷ​മാ​ക്കി. 

Loading...
COMMENTS