സീരി എ: ഇൻറർമിലാന് തോൽവി; ചാമ്പ്യൻസ് ലീഗ് മോഹത്തിന് തിരിച്ചടി
text_fieldsപാരിസ്: സീരി ‘എ’യിൽ ആദ്യ നാലിെലത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ഇൻറർമിലാെൻറ മോഹത്തിന് തിരിച്ചടി. 14ാം സ്ഥാനക്കാരായ കാഗ്ലിയാരിക്ക് മുന്നിൽ ഇൻറർമിലാൻ 2-1ന് തോറ്റു. മാനേജ്മെൻറുമായി ഇടഞ്ഞുനിൽക്കുന്ന സൂപ്പർ താരം മൗറോ ഇകാർഡിയില്ലാതെയിറങ്ങിയ ഇൻറർ ഇവാൻ പെരിസിചിെൻറ പിഴവിൽ പിറന്ന സെൽഫ് ഗോളിലാണ് (31) ആദ്യം പിന്നിലായത്.
എന്നാൽ, അധികം വൈകാതെ ലൊട്ടാറോ മാർട്ടിനസിെൻറ (38) ഗോളിൽ ഇൻറർ ഒപ്പംപിടിച്ചെങ്കിലും ആദ്യ പകുതി തീരാനിരിക്കെ ലിയോനാർഡോ പാവോലെട്ടി (43) കാഗ്ലിയാരിക്ക് വീണ്ടും ലീഡ് നൽകി. രണ്ടാം പകുതിയിൽ തിരിച്ചുവരാനുള്ള ഇൻററിെൻറ ശ്രമങ്ങളൊന്നും വിലപ്പോയില്ല. 47 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ഇൻറർ. തൊട്ടുപിന്നിൽ 45 പോയൻറുമായി എ.സി മിലാനുണ്ട്. ആശങ്കകളൊന്നുമില്ലാതെ യുവൻറസാണ് (69) ഒന്നാമത്. നാപോളി (56) രണ്ടാമതും.
