റൊണാൾഡോയുടെ പകരക്കാരനായെത്തി; യുവൻറസിനെ കാത്ത്​ ഡിബാല

22:28 PM
11/11/2019

മിലാൻ: ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ പൗളോ ഡിബാല യുവൻറസിനെ കാത്തു. ഞായറാഴ്​ച നടന്ന സൂപ്പർ പോരാട്ടത്തിൽ എ.സി. മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന്​ കീഴടക്കി യുവൻറസ്​ ഇൻറർ മിലാനെ മറികടന്ന് വീണ്ടും പോയൻറ്​ പട്ടികയിൽ ഒന്നാമതെത്തി. 77ാം മിനിറ്റിൽ ഗോൺസാലേ ഹി​ഗ്വെയ്​​​െൻറ പാസിൽനിന്നായിരുന്നു ഡിബാലയുടെ വിധിനിർണയ ഗോൾ. 

ശനിയാഴ്​ച നടന്ന മത്സരത്തിൽ വെറോണയെ 2^1ന്​ തോൽപിച്ച ഇൻറർ ഒന്നാം സ്​ഥാനം കൈയടക്കിയിരുന്നു. 55ാം മിനിറ്റിലാണ്​ തുടർച്ചയായി രണ്ടാം തവണയും ക്രിസ്​റ്റ്യാനോയെ കോച്ച്​ പിൻവലിച്ചത്​. ചാമ്പ്യൻസ്​ ലീഗിൽ ലോകോമോട്ടീവ്​ മോസ്​കോക്കെതിരായ മത്സരത്തിനിടെയും സൂപ്പർ താരത്തെ പിൻവലിച്ചിരുന്നു. ​മൈതാനത്തിൽനിന്നു മടങ്ങിയ ക്രിസ്​​റ്റ്യാനോ ഫൈനൽ വിസിൽ മുഴങ്ങാൻ കാത്തുനിൽക്കാതെ സ്​റ്റേഡിയം വിട്ടത്​ സംസാരവിഷയമായി.  12 മത്സരങ്ങളിൽ ഏഴെണ്ണം തോറ്റ്​ 14ാം സ്​ഥാനത്താണ്​ മിലാൻ. 12 മത്സരങ്ങളിൽനിന്ന്​ 10 ജയവും രണ്ട​ു​ സമനിലയുമടക്കം 32 പോയൻറുമായി അപരാജിതരായാണ്​ യുവൻറസി​​െൻറ കുതിപ്പ്​. 

Loading...
COMMENTS