ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എ പ്ലെയർ ഓഫ് ദ ഇയർ

12:34 PM
03/12/2019

മിലാൻ: യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി മിലാനിൽ നടന്ന അവാർഡ് ദാന ക്രിസ്റ്റ്യാനോ റൊണാൾഡോ പുരസ്കാരം ഏറ്റുവാങ്ങി. ഇറ്റലിയിലെ അരങ്ങേറ്റ സീസണിൽ തന്നെ 26 ഗോളുകൾ നേടിയ പോർച്ചുഗൽ താരം കിരീടത്തിലേക്ക് യുവൻറസിനെ നയിക്കുകയും െചയ്തിരുന്നു. ലീഗിൽ 31 മത്സരങ്ങളിൽ നിന്ന് 21 തവണ സ്കോർ ചെയ്തു. അറ്റലാന്റയെ മൂന്നാം സ്ഥാനത്തേക്കും ചാമ്പ്യൻസ് ലീഗ് ബെർത്തിലേക്കും നയിച്ച ജിയാൻ പിയേറോ ഗാസ്പെരിനി മികച്ച പരിശീലകനുള്ള അവാർഡ് നേടി

“ഈ അവാർഡ് നേടിയത് ഒരു ബഹുമതിയാണ്,യുവന്റസ് ടീമംഗങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇറ്റലിയിൽ കളിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ലീഗാണ്. എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. -റൊണാൾഡോ ഇറ്റാലിയൻ ഭാഷയിൽ പറഞ്ഞു

സീരി എ കളിക്കാർ, പരിശീലകർ, റഫറിമാർ, പത്രപ്രവർത്തകർ, സാങ്കേതിക വിദഗ്ദർ എന്നിവരടങ്ങുന്ന ജൂറിയാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്.  അതേ സമയം ഈ സീസണിൽ ഇൻറർ മിലാൻ യുവൻറസിന് മുന്നിലാണ കുതിക്കുന്നത്.  പോർച്ചുഗലിനായും മികച്ച ഫോമിലാണ് റൊണാൾഡോ. നേഷൻസ് ലീഗിൽ ദേശീയ ടീമിനൊപ്പം രണ്ടാമത്തെ അന്താരാഷ്ട്ര ട്രോഫി താരം നേടിയിരുന്നു.  2018 ജൂലൈയിൽ ആണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയത്.

Loading...
COMMENTS