Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും റാമോസ്; റയലിന് ജയം

text_fields
bookmark_border
വീണ്ടും റാമോസ്; റയലിന് ജയം
cancel

മഡ്രിഡ്: ഇഞ്ചുറി സമയത്തേക്ക് കളി നീങ്ങുമ്പോള്‍ ടീമിന്‍െറ രക്ഷകനായി അവതരിക്കുന്ന സെര്‍ജിയോ റാമോസ് ഇക്കുറിയും റയലിനെ കാത്തു. ലാ ലിഗയില്‍ സ്വന്തം ഗ്രൗണ്ടില്‍ ഡിപോര്‍ട്ടിവോ ലാകൊറുണയെ നേരിട്ട റയല്‍ 3-2ന്‍െറ ജയവുമായി പോയന്‍റ് പട്ടികയില്‍ ലീഡുയര്‍ത്തി.
 ഗോളടി യന്ത്രങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലും കരീം ബെന്‍സേമയുമില്ലാതെ കളത്തിലിറങ്ങിയ റയലിനെ ആദ്യപകുതിയില്‍ ഗോളടിക്കാതെ ലാകൊറുണ വരിഞ്ഞുമുറുക്കി. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ വലകുലുക്കി അല്‍വാരോ മൊറാറ്റ മാനംകാക്കുകയായിരുന്നു. എന്നാല്‍, റയലിനെ ഞെട്ടിച്ച് ഹൊസേലു രണ്ടു മിനിറ്റിന്‍െറ വ്യത്യാസത്തില്‍ (63, 65) ഇരട്ട ഗോള്‍ നേടിയതോടെ റയല്‍ സമ്മര്‍ദത്തിലായി.
തിരിച്ചടിക്കാന്‍ പൊരുതിയവര്‍ക്ക് 84ാം മിനിറ്റില്‍ മരിയാനോ ഡയസ് രക്ഷകനായി (2-2). ഒടുവില്‍ ഇഞ്ചുറി ടൈമിന്‍െറ മൂന്നാം മിനിറ്റില്‍ പ്രതിരോധ ഭടന്‍ റാമോസ് രക്ഷകനായി. 15 കളിയില്‍ റയലിന് 37ഉം ബാഴ്സക്ക് 31ഉം പോയന്‍റാണ്. ബാഴ്സലോണ കളിഞ്ഞ ദിവസം ഒസാസുനയെ 3-0ത്തിന് തോല്‍പിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sergio ramos;real madrid
Next Story