Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെനഗലിൽ ഫുട്ബാൾ ദുരന്തം; എട്ടു മരണം
text_fieldsbookmark_border
ധക്കാർ: സെനഗൽ ലീഗ് കപ്പ് ഫൈനലിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംെപട്ട് എട്ടുപേർ മരിച്ചു. തലസ്ഥാനനഗരിയായ ധക്കാറിലെ സ്റ്റേഡിയത്തിലാണ് സംഭവം. കാണികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഗാലറിയിൽ പരിഭ്രാന്തിക്കിടയാക്കിയതോടെയാണ് ദുരന്തമുണ്ടായത്. ചിതറി ഒാടിയവർ തിക്കിലും തിരക്കിലും പെടുകയായിരുന്നു. 49 പേർക്ക് പരിക്കേറ്റു.
യു.എസ് ഒാക്കാമും സ്റ്റെയ്ഡ് ഡി എംബോറും തമ്മിലുള്ള ലീഗ് കപ്പ് ഫൈനൽ പോരാട്ടത്തിനിടെയാണ് അപകടമുണ്ടാകുന്നത്. കളിയിൽ അധികസമയത്ത് 2-1ന് എംബോർ മുന്നിലെത്തി. ഇതോടെ യു.എസ് ഒാക്കാം ആരാധകർ കല്ലെറിഞ്ഞത് സ്റ്റേഡിയത്തിെൻറ ഒരു ഭാഗത്ത് സംഘട്ടനമായി. സംഘർഷം ഒഴിവാക്കാനായി െപാലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ കാണികൾ തിക്കുംതിരക്കിലും പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story