'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; സെനഗലിനോട് തോൽവി
text_fieldsമോസ്കോ: സെൽഫ് ഗോളും പ്രതിരോധ പിഴവിൽനിന്ന് മറ്റൊരു ഗോളും. രണ്ടു ലോകകപ്പുകളുടെ ഇടവേളക്കുശേഷം ലോകപോരാട്ടങ്ങൾക്കെത്തിയ പോളണ്ടിനെ വീഴ്ത്താൻ രണ്ടാം ലോകകപ്പ് മാത്രം കളിക്കുന്ന സെനഗാളിന് അത്രയേ വേണ്ടിവന്നുള്ളൂ. അവസാന ഘട്ടത്തിൽ ഒരു ഗോളുമായി പോളണ്ട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സെനഗാൾ പിടിച്ചുനിന്നു. ഗ്രൂപ് എച്ചിലെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ 2-1ന് മറികടന്നാണ് സെനഗാൾ മൂന്നു പോയൻറ് സ്വന്തമാക്കിയത്. 37ാം മിനിറ്റിൽ പോളണ്ട് ഡിഫൻഡർ തിയാഗോ സിയോനകിെൻറ സെൽഫ് ഗോളിലൂടെയാണ് സെനഗാൾ മുന്നിലെത്തിയത്. 60ാം മിനിറ്റിൽ എംബായെ നിയാങ്ങിലൂടെ ലീഡ് ഇരട്ടിയാക്കിയ സെനഗാളിനെതിരെ 86ാം മിനിറ്റിലാണ് ഗ്രിഗോർസ് ക്രിചോവെയ്കിലൂടെ പോളണ്ട് ഒരു ഗോൾ തിരിച്ചടിച്ചത്.
യോഗ്യത റൗണ്ടിൽ 16 ഗോൾ അടിച്ചുകൂട്ടി റെക്കോഡിട്ടിരുന്ന സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി അേമ്പ നിറംമങ്ങിയത് പോളണ്ടിന് തിരിച്ചടിയായി. മറുവശത്ത് മിന്നുംതാരം സാദിയോ മാനെ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും മുൻനിരയിൽ എംബായെ നിയാങ് കത്തിപ്പടർന്നത് സെനഗാളിന് മുൻതൂക്കം നൽകി.
ലെവൻഡോവ്സ്കിയെ മാത്രം മുന്നിൽ നിർത്തി 4-2-3-1 ശൈലിയിലാണ് പോളണ്ട് കോച്ച് അദം നൊവാൽക ടീമിനെയിറക്കിയത്. ഗോൾവലക്ക് മുന്നിൽ വോയ്സ്യാക് ഷെസസ്നിയും പ്രതിരോധനിരയിൽ മാസിയാക് റൈബസ്, മൈക്കൽ പാസ്ഡൻ, തിയാഗോ സിയോനക്, ലൂകാസ് പിഷ്സെക്, ഡിഫൻസിവ് മിഡ്ഫീൽഡർമാരായി പീറ്റർ സീലിൻസ്കി, ഗ്രിഗോർസ് ക്രിചോവെയ്ക് എന്നിവരും ഒഫൻസീവ് മിഡ്ഫീൽഡർമാരായി കാമിൽ ഗ്രോസികി, അർകഡ്യൂസ് മിലിക്, യാകൂബ് ബ്ലാഷകോവ്സ്കി എന്നിവരും അണിനിരന്നു.
സെനഗാൾ കോച്ച് അലിയു സീസെയുടെ ടീം 4-4-2 ഫോർമേഷനിലാണ് ഇറങ്ങിയത്. ഗോൾകീപ്പർ ഖാദിം എൻഡിയെക്ക് മുന്നിൽ മൂസ വാഗു, സാലിഫ് സനെ, ഖാലിദു കൗലിബാലി, യൂസുഫ് സബാലി എന്നിവർ പ്രതിരോധക്കോട്ട കെട്ടിയപ്പോൾ മധ്യനിരയിൽ ഇസ്മാഇൗൽ സർ, ഇദ്രീസ് ഗുയെ, ആൽഫ്രഡ് എൻഡിയെ, സാദിയോ മാനെ എന്നിവർ ഇറങ്ങി. എംബായെ നിയാങ്ങും മാമെ ബിറാം ദിയൂഫുമായിരുന്നു മുന്നേറ്റ നിരയിൽ.
മാനെയും നിയാങ്ങും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഇദ്രീസ് ഗുയെ ബോക്സിന് പുറത്തുനിന്ന് ഷോട്ടുതിർത്തപ്പോൾ അപകടസാധ്യതയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പുറത്തേക്ക് പോകുമായിരുന്ന പന്ത് േപാളണ്ട് ഡിഫൻഡർ സിയോനകിെൻറ ദേഹത്തുതട്ടി വലയിലേക്ക് കയറിയപ്പോൾ ഷെസസ്നി കാഴ്ചക്കാരനായി.
പോളണ്ട് പ്രതിരോധം അപ്പാടെ പതറിയ നിമിഷത്തിലായിരുന്നു ഇൗ ഗോൾ. മധ്യവരക്കടുത്തുനിന്ന് ക്രിചോവെയ്ക് നൽകിയ ബാക്പാസ് സ്വീകരിക്കാനുള്ള പൊസിഷനിലേ ആയിരുന്നില്ല പകരക്കാരൻ ഡിഫൻഡർ ബഡ്നാരക്. നിയാങ് അതിവേഗം പന്തിനടുത്തേക്ക് ഒാടിയെത്തിയപ്പോൾ അപകടം മുന്നിൽ കണ്ട ഷെസസ്നി അഡ്വാൻസ് ചെയ്ത് കയറിവന്നെങ്കിലും കാര്യമുണ്ടായില്ല. നിയാങ്ങിെൻറ ചിപ് ഗോളിലെത്തി. വലതുവിങ്ങിൽനിന്നുള്ള ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. ഗ്രോസികിയുടെ കിക്കിൽ ക്രിചോവെയ്ക് ഹെഡറുതിർത്തപ്പോൾ ആശ്വാസ ഗോൾ പിറവിയെടുത്തു.
37ാം മിനിറ്റ് സിയോനക് og (സെനഗാൾ)
മാനെയും നിയാങ്ങും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഇദ്രീസ് ഗുയെ ബോക്സിന് പുറത്തുനിന്ന് ഷോട്ടുതിർത്തപ്പോൾ അപകടസാധ്യതയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പുറത്തേക്ക് പോകുമായിരുന്ന പന്ത് േപാളണ്ട് ഡിഫൻഡർ സിയോനകിെൻറ ദേഹത്തുതട്ടി വലയിലേക്ക് കയറിയപ്പോൾ ഷെസസ്നി കാഴ്ചക്കാരനായി.
60ാം മിനിറ്റ് നിയാങ് (സെനഗാൾ)
പോളണ്ട് പ്രതിരോധം അപ്പാടെ പതറിയ നിമിഷത്തിലായിരുന്നു ഇൗ ഗോൾ. മധ്യവരക്കടുത്തുനിന്ന് ക്രിചോവെയ്ക് നൽകിയ ബാക്പാസ് സ്വീകരിക്കാനുള്ള പൊസിഷനിലേ ആയിരുന്നില്ല പകരക്കാരൻ ഡിഫൻഡർ ബഡ്നാരക്. നിയാങ് അതിവേഗം പന്തിനടുത്തേക്ക് ഒാടിയെത്തിയപ്പോൾ അപകടം മുന്നിൽ കണ്ട ഷെസസ്നി അഡ്വാൻസ് ചെയ്ത് കയറിവന്നെങ്കിലും കാര്യമുണ്ടായില്ല. നിയാങ്ങിെൻറ ചിപ് ഗോളിലെത്തി.
86ാം മിനിറ്റ് ക്രിചോവെയ്ക് (പോളണ്ട്)
വലതുവിങ്ങിൽനിന്നുള്ള ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. ഗ്രോസികിയുടെ കിക്കിൽ ക്രിചോവെയ്ക് ഹെഡറുതിർത്തപ്പോൾ ആശ്വാസ ഗോൾ പിറവിയെടുത്തു.