ലോക്ഡൗൺ ‘ലംഘിച്ച’ ആരാധകന് ക്ലബിെൻറ വക സീസൺ ടിക്കറ്റ്
text_fieldsആതൻസ്: കോവിഡ്19 വ്യാപനം മൂലം നടപ്പാക്കിയ ലോക്ഡൗൺ ലംഘിച്ച ആരാധകന് സീസൺ ടിക്കറ ്റ് സമ്മാനിച്ച് ഗ്രീക്ക് ഫുട്ബാൾ ക്ലബ്. സംഭവമെന്താണെന്നല്ലേ. ആതൻസ് നഗരത്തിെൻറ പ്രാന്ത പ്രദേശത്ത് എ.ഇ.കെ ആതൻസ് പണികഴിപ്പിക്കുന്ന പുതിയ സ്റ്റേഡിയത്തിെൻറ പുരോഗതി കാണാൻ പുറത്തിറങ്ങിയതായിരുന്നു 60ലധികം വയസ്സുള്ള ആരാധകൻ.
എന്നാൽ പുറത്തിറങ്ങാനുള്ള രേഖ കൈയിൽ കരുതാൻ മറന്ന ഇദ്ദേഹത്തിന് 150 യൂറോ പിഴ ലഭിച്ചു. വിവരമറിഞ്ഞ ക്ലബ് ഉടമയായ ദിമിത്രി മെലിസാൻഡിസ് പിഴ ഒടുക്കാനും ക്ലബിെൻറ ആദ്യ സീസൺ ടിക്കറ്റ് ആരാധകന് സമ്മാനിക്കാനും നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ആളുകളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
