കാൽപന്തുകളിയിൽ കേമൻ സായിദ്​

23:32 PM
11/12/2018
zayid-football-calicut

കോ​ഴി​ക്കോ​ട്​: കാ​ൽ​പ​ന്ത്​ ത​ട്ടി നേ​ട്ട​ങ്ങ​ൾ കൊ​യ്​​ത്​ കോ​ഴി​ക്കോ​ട്​ മു​ത​ൽ അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ വ​രെ താ​ര​മാ​കു​ക​യാ​ണ്​ സാ​യി​ദ്​ വ​ലീ​ദ്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ കോ​ള​ജ്​ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ  ക​ളി​യി​ലെ കേ​മ​നാ​യ​താ​ണ്​ സാ​യി​ദ്​ എ​ന്ന കൗ​മാ​ര​ക്കാ​ര​​െൻറ പു​തി​യ നേ​ട്ടം.

യു.​എ.​ഇ​യി​ലെ ഡു ​ലാ ലി​ഗ എ​ച്ച്.​പി.​സി ടീ​മി​നൊ​പ്പ​മാ​ണ്​ ഇൗ ​മി​ഡ്​​ഫീ​ൽ​ഡ്​ താ​രം അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ലാ ​ലി​ഗ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ബൈ കേ​ന്ദ്ര​മാ​യ ടീ​മി​ലെ ഏ​ക ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മാ​ണ്​ സാ​യി​ദ്.

കോ​ഴി​ക്കോ​ട്​ തെ​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വ​ലീ​ദ്​ പാ​ലാ​ട്ടി​​െൻറ​യും നൂ​ഫ്​ ആ​ലി​ക്കോ​യ​യു​ടെ​യും മ​ക​നാ​യ സാ​യി​ദ്​ ഏ​ഴു​ വ​യ​സ്സു​ മു​ത​ൽ കാ​ൽ​പ​ന്തി​നെ നെ​ഞ്ചി​ലേ​റ്റി​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 12ാം ക്ലാ​സി​ലാ​ണ്​ പ​ഠ​നം. ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​മാ​യി സ്​​പെ​യി​നി​ലെ മാ​ർ​ബെ​യ്യ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. 

Loading...
COMMENTS