സൗദി ഫുട്ബാൾ ടീം റഷ്യയിൽ; ’94 മറികടക്കുമെന്ന് പ്രതിജ്ഞ
text_fieldsജിദ്ദ: ഫുട്ബാൾ ലോകകപ്പിനായി സൗദി അറേബ്യയുടെ ദേശീയ ടീം റഷ്യയിലെത്തി. ചരിത്രത്തിൽ സൗദിയുടെ വലിയ നേട്ടമായ 1994 ലെ രണ്ടാം റൗണ്ട് പ്രവേശമെന്ന റെക്കോഡ് മറികടക്കുമെന്ന പ്രതിജ്ഞയുമായാണ് ടീം സെൻറ്പീറ്റേഴ്സ് ബർഗ് വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ റഷ്യയിലെ സൗദി അംബാസഡർ ഡോ. റഇൗദ് ബിൻ ഖാലിദ് ഖിംലിയും മുതിർന്ന നയതന്ത്ര പ്രതിനിധികളും ടീമിനെ സ്വീകരിച്ചു. പിന്നാലെ ദേശീയ ടീമിെൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ‘ഞങ്ങളിതാ എത്തി’ എത്തിയെന്ന പ്രഖ്യാപനവുമുണ്ടായി.
12 വർഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ ടീമിെൻറ യാത്രക്കായി സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ ഏറ്റവും പുതിയ വിമാനമാണ് ഒരുക്കിയത്. സൗദി ഫുട്ബാൾ ടീമിെൻറ വിളിേപ്പരായ ‘ഗ്രീൻ ഫാൽക്കണി’നെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചതാണ് വിമാനം. റഷ്യയിലേക്ക് പുറപ്പെടും മുമ്പ് ടീം അംഗങ്ങളും സൗദിയയുടെ പ്രത്യേക ജീവനക്കാരും വിമാനത്തിന് മുന്നിൽ നിന്ന് ഫോേട്ടാക്ക് പോസ് ചെയ്യുകയും ചെയ്തു.

ലോകകപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ തന്നെ സൗദി അറേബ്യ കളത്തിലിറങ്ങുന്നുണ്ട്. ഇതാദ്യമായാണ് ഒരു അറബ് ടീം ഉദ്ഘാടന മത്സരം കളിക്കുന്നത്. മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച റഷ്യയോടാണ് കളി. കളി കാണാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും എത്തുന്നുണ്ട്. ഗ്രൂപ്പ് എ യിൽ ഇൗജിപ്തും ഉറുഗ്വേയുമാണ് മറ്റുടീമുകൾ. റാങ്കിങ്ങിൽ താഴെ അടുത്തടുത്തുള്ള ടീമുകളാണ് സൗദിയും റഷ്യയും.
പരിക്ക് കാരണം ആദ്യ മത്സരങ്ങൾ നഷ്ടപ്പെടാനിടയുള്ള മുഹമ്മദ് സാലയുടെ അഭാവത്തിൽ ഇൗജിപ്തിെൻറ ശൗര്യം കുറയും. അങ്ങനെ വന്നാൽ ഉറുഗ്വേക്ക് ഒപ്പം അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുമെന്നാണ് സൗദി ആരാധകരുടെ പ്രതീക്ഷ.
യൂറോപ്പിൽ പലയിടത്തായി നടന്ന സന്നാഹ മത്സരങ്ങൾക്ക് ശേഷമാണ് സൗദി അറേബ്യ ലോകകപ്പിനെത്തുന്നത്. അവസാന മത്സരത്തിൽ ജർമനിയോട് 2^1 ന് തോറ്റെങ്കിലും സൗദിയുടെ കളി ഏറെ മെച്ചപ്പെട്ടിരുന്നു. ജർമനിയുടെ രണ്ടുഗോളുകളിൽ ഒന്ന് സൗദി പ്രതിരോധ നിരക്കാരെൻറ സെൽഫ് ഗോളും ആയിരുന്നു. യുവാൻ അേൻറാണിയോ പിസ്സിയാണ് സൗദിയുടെ കോച്ച്. നാഭീപേശിയിലുണ്ടായ പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ വിംഗർ നവാഫ് അൽ ആബിദിനെ ഒഴിവാക്കിയുള്ള 23 അംഗ അന്തിമ ടീമിനെ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ഏറ്റവും ഭാവനാസമ്പന്നനായ കളിക്കാരിലൊരാളായി പരിഗണിക്കുന്ന നവാഫിെൻറ അഭാവം ടീമിന് വലിയ നഷ്ടമാണ്.

സൗദി അറേബ്യയുടെ ലോകകപ്പ് ടീം:
ഗോൾകീപ്പർമാർ: യാസിർ അൽ മുസൈലിം, അബ്ദുല്ല അൽമയൂഫ്, മുഹമ്മദ് അൽ ഉവൈസ്. ഡിഫൻഡർമാർ: ഉസാമ ഹവസാവി, മുതാസ് ഹവസാവി, ഉമർ ഹവസാവി, യാസൽ അൽശഹ്റാനി, മൻസൂർ അൽഹാർബി, മുഹമ്മദ് അൽബുറൈക്, അലി അൽ ബുലൈഹി. മിഡ്ഫീൽഡർമാർ: അബ്ദുല്ല ഉതൈഫ്, തൈസീർ അൽജാസിം, ഹുസൈൻ അൽമുഖാഹ്വി, സൽമാൻ അൽഫറാജ്, സാലിം അൽദോസരി, ഫഹദ് അൽമുവല്ലദ്, യഹ്യ അൽശഹ്രി, അബ്ദുൽ മാലിക് അൽഖൈബരി, മുഹമ്മദ് കാനൂ, അബ്ദുല്ല അഇ ഖൈബരി, ഹത്താൻ ബാഹിബ്രി. സ്ട്രൈക്കർമാർ: മുഹമ്മദ് അൽ സഹ്ലാവി, മുഹന്ന അസ്സീരി.