Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി ...

സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ൾ​ക്ക് കൊച്ചിയിൽ സ്വീ​ക​ര​ണം

text_fields
bookmark_border
സ​ന്തോ​ഷ് ട്രോ​ഫി  ജേ​താ​ക്ക​ൾ​ക്ക്  കൊച്ചിയിൽ സ്വീ​ക​ര​ണം
cancel
camera_alt????????? ??????? ????? ???? ??????? ???? ?????????? ??????????????? ????? ????????
കൊ​ച്ചി: ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ട്ടം കു​റി​ച്ച മ​ണ്ണി​ൽ കേ​ര​ള​ത്തി​​െൻറ ന​വ കി​രീ​ട​ധാ​രി​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ൽ പൊ​തി​ഞ്ഞ സ്വീ​ക​ര​ണം. 14 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​റാം കി​രീ​ട​നേ​ട്ട​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ​ക്ക് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലും ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ഹൃ​ദ​യം പ​കു​ത്തു​ന​ൽ​കി. സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ അ​വ​സാ​ന ഫൈ​ന​ലി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ മ​ണ്ണി​ൽ ട്രോ​ഫി​യു​മാ​യി യു​വ​രാ​ജാ​ക്ക​ന്മാ​ർ അ​ണി​നി​ര​ന്ന​പ്പോ​ൾ അ​ത് കാ​ലം കാ​ത്തു​വെ​ച്ച നീ​തി​കൂ​ടി​യാ​യി. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് കേ​ര​ള ടീ​മു​മാ​യി വി​സ്താ​ര എ​യ​ർ​വേ​സ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. നാ​ലോ​ടെ പ​രി​ശീ​ല​ക​ന്‍ സ​തീ​വ​ന്‍ ബാ​ല​നും ട്രോ​ഫി​യേ​ന്തി നാ​യ​ക​ന്‍ രാ​ഹു​ല്‍ വി. ​രാ​ജും ആ​ദ്യ​മെ​ത്തി. 

വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ആ​ഘോ​ഷം അ​ല്ല​ത​ല്ലി. വാ​ദ്യ​മേ​ള​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​​െൻറ മാ​റ്റ് വ​ർ​ധി​പ്പി​ച്ചു. ആ​രാ​ധ​ക​രു​ടെ അ​ഭി​ന​ന്ദ​ന​ത്തി​നും ജ​യ്​​വി​ളി​ക​ൾ​ക്കും ന​ടു​വി​ലൂ​ടെ ടീം ​അം​ഗ​ങ്ങ​ൾ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തേ​ക്ക്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, എം.​എ​ൽ.​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ക​ല​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ല്ല എ​ന്നി​വ​ര്‍ ടീ​മം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. തു​ട​ര്‍ന്നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​സി​ല്‍ ടീ​മം​ഗ​ങ്ങ​ളും സ്​​റ്റാ​ഫു​ക​ളും കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​നാ​യി പു​റ​പ്പെ​ട്ടു.
 
ക​ലൂ​ർ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന​ു​ശേ​ഷം ടീ​മം​ഗ​ങ്ങ​ൾ​ പു​റ​ത്തു​വ​രു​േ​മ്പാ​ൾ സ​ന്തോ​ഷ്​ ട്രോ​ഫി കൗ​തു​ക​പൂ​ർ​വം വീ​ക്ഷി​ക്കു​ന്ന​വ​ർ
 

നാ​സി​ക് ഡോ​ളി​​െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ടീ​മി​നെ സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ര​വേ​റ്റ​ത്. കേ​ര​ള​ത്തിെ​ല കാ​ൽ​പ​ന്ത് ആ​ര​വ​ങ്ങ​ളെ ലോ​ക​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​ന​ത്ത് താ​ര​ങ്ങ​ളെ​ത്തി. ട്രോ​ഫി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും ചി​ത്ര​ങ്ങ​ൾ​ക്ക് പോ​സ് ചെ​യ്തും സ്വീ​ക​ര​ണ​ത്തി​​െൻറ ആ​ര​വ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളും അ​ലി​ഞ്ഞു. പ​ല താ​ര​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. മ​ക്ക​ൾ കൊ​ണ്ടു​വ​ന്ന സു​വ​ര്‍ണ നേ​ട്ട​ത്തി​​െൻറ സ​ന്തോ​ഷ​ത്തി​ല്‍ മ​ന്ത്രി ഉ​ൾ​പ്പെ​ടെ സം​സാ​രി​ക്കു​മ്പോ​ള്‍ പ​ല​രു​ടെ​യും ക​ണ്ണു​നി​റ​ഞ്ഞു. ടീ​മം​ഗം അ​നു​രാ​ഗി​ന് ടീം ​സ്‌​പോ​ണ്‍സ​ര്‍ കൂ​ടി​യാ​യ ഐ.​സി.​എ​ല്‍ ഫി​ന്‍കോ​ര്‍പ് വീ​ടു നി​ര്‍മി​ച്ചു​ന​ല്‍കു​മെ​ന്ന പ്ര​ഖ്യാ​പ​നം താ​ര​ങ്ങ​ള്‍ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. 


മന്ത്രിച്ചോദ്യം
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് മന്ത്രി കെ.ടി. ജലീലി​​െൻറ ചോദ്യമെത്തിയത്. കേരളത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ മത്സരത്തിലെ അവസാന നിമിഷത്തെ ഗോളിനെക്കുറിച്ചും ടൈബ്രേക്കറിലെ സമർദത്തെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ജയിക്കുമെന്ന പ്രതീക്ഷകൾ അപ്പോഴുമുണ്ടായിരുന്നോ? അദ്ദേഹം ചോദിച്ചു.
 
അവസാന നിമിഷം ഗോൾ വീണെങ്കിലും കളി തീർന്നിട്ടില്ലെന്നും ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നുമായിരുന്നു ക്യാപ്​റ്റൻ രാഹുൽ വി. രാജി​​െൻറ മറുപടി. ജയിച്ചുനിന്ന മത്സരത്തി​​െൻറ അവസാന നിമിഷങ്ങളിൽ ബംഗാൾ ഗോളടിച്ചപ്പോൾ നിരാശ തോന്നി. പക്ഷേ, ടൂർണമ​​െൻറിലുടനീളം മികച്ച ഫോമിൽ ഗോൽവല കാത്ത വി. മിഥുനിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവനാണ് ശരിക്കും ഹീറോ.

ജയിച്ചുനിൽക്കുന്ന മത്സരത്തിൽ ബംഗാളിന്​ അനുകൂലമായി ഫ്രീകിക്ക് ലഭിച്ചപ്പോൾ സമർദം ഏറെയായിരുന്നുവെന്ന് പരിശീലകൻ സതീവൻ ബാലൻ. കിക്കെടുത്ത് ഗോൾ കാണുന്നതിൽ പ്രഗല്​ഭനായ തീർഥാങ്കർ സർക്കാറാണ് വരുന്നത്. കിക്ക് എങ്ങനെയെങ്കിലും പുറത്തേക്കുപോകണേയെന്നായിരുന്നു പ്രാർഥന. ഗോൾ കേറിയപ്പോൾ നിരാശ ബാധിച്ചു. അമർഷം താനെ പ്രകടമായി. പക്ഷേ, കളി കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് പുതിയ ഊർജം നൽകി. വലതുവശത്തെത്തുന്ന രണ്ടു കിക്കുകളെങ്കിലും തടഞ്ഞാൽ നമ്മൾ ജയിച്ചുവെന്ന് ഗോൾകീപ്പർ മിഥുനോട് പറഞ്ഞു. അത് സാധ്യമായതോടെ വിജയം നാം നേടി.  

പാരിതോഷികം അടുത്ത കാബിനറ്റിൽ -മന്ത്രി കെ.ടി. ജലീൽ
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങൾക്കുള്ള സമ്മാനം അടുത്ത കാബിനറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ഏറ്റവും അനുയോജ്യമായ പാരിതോഷികമാകും താരങ്ങൾക്ക് നൽകുക. ആറിന് വിജയദിനം ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ വൈകീട്ട് നാലിന് സംസ്ഥാന സർക്കാറി​​െൻറ നേതൃത്വത്തിൽ ടീമിന് സ്വീകരണമൊരുക്കും. 

നിരാശയിലും പ്രതീക്ഷ കൈവിട്ടില്ല -മിഥുൻ
‘‘അവസാന നിമിഷം ഫ്രീകിക്കിൽ ബംഗാൾ ഗോൾ നേടിയപ്പോഴുള്ള നിരാശ ചെറുതായിരുന്നില്ല. പക്ഷേ, സന്തോഷം നഷ്​ടപ്പെടുത്താൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം നടത്താൻ ശക്തിപകർന്നത് ടീമംഗങ്ങളുടെയും കോച്ചി​​െൻറയും ആ മനോഭാവമായിരുന്നു’’ ^ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തിൽ ബംഗാളി​​െൻറ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ഹീറോയായ മിഥുൻ പറഞ്ഞു. ഷൂട്ടൗട്ടിൽ വലതുവശത്തേക്കുള്ള രണ്ടു കിക്കെങ്കിലും തടഞ്ഞാൽ വിജയിക്കാമെന്ന് കരുതിയിരുന്നു. അതനുസരിച്ചായിരുന്നു പൊസിഷൻ ചെയ്തത്. വലതുവശത്തേക്കു വന്ന ആദ്യ കിക്ക് തടഞ്ഞതോടെ ആത്മവിശ്വാസം വർധിച്ചു. രണ്ടാം കിക്കും തടഞ്ഞതോടെ വിജയം ഉറപ്പിക്കുകയായിരുന്നെന്നും മിഥുൻ പറഞ്ഞു.   


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkerala teamSantosh Trophymalayalam newssports news
News Summary - santosh trophy- Sports news
Next Story