സന്തോഷ് ട്രോഫി: തമിഴ്നാടിനെ തോൽപിച്ച് കേരളം ഫൈനൽ റൗണ്ടിൽ
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാറൗണ്ട് ഗ്രൂപ് എയിലെ അവസാന മത്സരത്ത ിൽ തമിഴ്നാടിനെ 6-0ത്തിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടി. കോഴിക്കോട് കോർ പറേഷൻ സ്റ്റേഡിയത്തിൽ എം.എസ്. ജിതിെൻറ ഇരട്ട ഗോളുകളും (33, 45) കൗമാരതാരം പി.വി. വിഷ്ണു (24), പകരക്കാരൻ മൗസൂഫ് നൈസാൻ (83), രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ജിജോ ജോസഫ്, പകരക്കാരൻ എമിൽ ബെന്നി എന്നിവരുടെ ഗോളുകളുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ആദ്യമത്സരത്തിൽ ആന്ധ്രപ്രദേശിനെ 5-0ത്തിന് തോൽപിച്ച കേരളത്തിന് ആറു പോയൻറുണ്ട്.
ജനുവരിയിൽ മിസോറമിലാണ് സന്തോഷ്ട്രോഫി ദേശീയ ചാമ്പ്യൻഷിപ്. ഗ്രൂപ് ബിയിൽനിന്ന് കർണാടകയാണ് ദക്ഷിണമേഖലയിൽനിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. ഞായറാഴ്ച അവസാന മത്സരത്തിൽ ഗ്രൂപ് ബിയിൽ തെലങ്കാന പോണ്ടിച്ചേരിയെ നേരിടും. ഇരുടീമുകളും നേരത്തേ പുറത്തായതാണ്.