സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു
text_fieldsകൊച്ചി: 74ാമത് സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമ ിനെ പ്രഖ്യാപിച്ചു. എറണാകുളം മാരിയറ്റ് ഹോട്ടലിൽ കെ.എഫ്.എ ഓണററി പ്രസിഡൻറ് കെ.എം.ഐ. മേ ത്തറിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നാലുതവണ കേരള ജഴ്സിയണിഞ്ഞ ഗോൾകീപ്പർ വി. മിഥുനാണ് ക്യാപ്റ്റൻ. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കി യുള്ള ടീമില്‍ കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന രണ്ടു പേര് മാത്രമാണ് ഇടം നേടിയത്.
കഴിഞ്ഞ നാലു വര്‍ഷമായി സന്തോഷ് ട്രോഫി ടീമിെൻറ ഭാഗമായ മിഥുെൻറ പരിചയ സമ്പത്ത് കണക്കിലെടുത്താണ് നായകനായി തിരഞ്ഞെടുത്തത്. 2017ല്‍ കിരീടം നേടിയ സന്തോഷ് ട്രോഫി കേരള ടീമിലും മിഥുന് അംഗമായിരുന്നു.
മുൻ ബ്ലാസ്റ്റേഴ്സ് താരം എം.എസ്. ജിതിനും കർണാടക ടീമിനുവേണ്ടി രണ്ടു തവണ സന്തോഷ് ട്രോഫി കളിച്ച ലിയോൺ അഗസ്റ്റിൻ ഉൾപ്പെടെ മികച്ച സംഘമാണ് ഇത്തവണ പോരാട്ടത്തിനുള്ളത്. മിഥുന് പുറമെ ആറു താരങ്ങളാണ് സന്തോഷ് ട്രോഫി കളിച്ചവർ. ഗോകുലം എഫ്.സി താരം അലക്സ് ഷാജി, കേരള പൊലീസ് താരങ്ങളായ വിബിൻ തോമസ്, വി.ജി. ശ്രീരാഗ്, എസ്.ബി.ഐ താരം ജിജോ ജോസഫ്, ബ്ലാസ്േറ്റഴ്സ് താരങ്ങളായിരുന്ന ജിഷ്ണു ബാലകൃഷ്ണൻ, എം.എസ്. ജിതിൻ എന്നിവരാണ് നേരേത്ത കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചവർ. ശ്രീരാഗ് നാലുതവണ കേരളത്തിനായി സന്തോഷ് ട്രോഫി ജഴ്സി അണിഞ്ഞിട്ടുണ്ട്. രാംകോം സിമൻറാണ് ഇത്തവണയും ടീമിെൻറ സ്പോൺസർമാർ.
13 പേർ ആദ്യമായി സന്തോഷ് ട്രോഫി കളിക്കുന്നവരാണ്. ഏഴ് അണ്ടർ 21 താരങ്ങളാണ് ടീമിലുള്ളത്. എ.ഐ.എഫ്.എഫ് നിയമപ്രകാരം ടീമിൽ കുറഞ്ഞത് അഞ്ച് അണ്ടർ 21 കളിക്കാർ നിർബന്ധമാണ്. ആദ്യ ഇലവിൽ മൂന്നു താരങ്ങളും കളിച്ചിരിക്കണം. എഫ്.സി കേരളയുടെ ഗോൾകീപ്പർ സച്ചിൻ എസ്. സുരേഷ്, ചെന്നൈയിൻ എഫ്.സിയുടെ റൈറ്റ് ഫുൾ ബാക്ക് അജിൻ ടോം, എഫ്.സി കേരളയുടെ ലെഫ്റ്റ് വിങ്ങർ റോഷൻ വി. ജിജി, കേരള ബ്ലാസ്റ്റേഴ്സിെൻറ ഋഷിദത്ത്, ഗോകുലം എഫ്.സിയുടെ വിഷ്ണു, എമിൽ ബെന്നി എന്നിവരാണ് അണ്ടർ 21 താരങ്ങൾ.
ടീം തിരഞ്ഞെടുപ്പിനായി രണ്ടുമാസത്തോളം കൊച്ചിയില്‍ ക്യാമ്പ് നടന്നുവരുകയായിരുന്നു. 30 പേരായിരുന്നു അവസാന റൗണ്ട് സെലക്ഷൻ ടീമിൽ ഉണ്ടായിരുന്നത്. ഇവരിൽനിന്നാണ് 20 അംഗ അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. റിസർവ് താരങ്ങളായി ആറു പേരുണ്ട്. രാഹുൽ മുരളി, സഫ്വാൻ, നാസർ പി.എ, അഭിഷേക് വി. നായർ, വിഘ്നേഷ്, മുഹമ്മദ് അസ്ഹർ എന്നിവരാണ് റിസർവ് ടീമിലുള്ളത്.
ടീം പ്രഖ്യാപന ചടങ്ങില്‍ പരിശീലകന് ബിനോ ജോർജ്, കെ.എഫ്.എ ഓണററി പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, പ്രസിഡൻറ് ടോം ജോസ്, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, രാംകോ മാര്‍ക്കറ്റിങ് ജി.എം ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
