രണ്ടാം നിരക്ക് തോൽവി
text_fieldsമിസോറമിനെതിരായ തകർപ്പൻ വിജയവും സെമി ഫൈനൽ ടിക്കറ്റും ലഭിച്ച ആത്മവിശ്വാസത്തിൽ അപ്രസക്തമായ അവസാന ഗ്രൂപ് മത്സരത്തിൽ രണ്ടാംനിരയെ ഇറക്കി മഹാരാഷ്ട്രയുമായി ഏറ്റുമുട്ടിയ കേരളത്തിന് പിഴച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു നിലവിലെ റണ്ണേഴ്സ്അപ്പിെൻറ ജയം. എന്നാൽ, ഗ്രൂപ് ബിയിലെ മറ്റൊരു കളിയിൽ റെയിൽവേസിനെതിരെ 5-^1െൻറ വൻജയം നേടിയ മിസോറം അനായാസം സെമി ഫൈനലിൽ പ്രവേശിച്ചതോടെ മഹാരാഷ്ട്ര ടൂർണമെൻറിൽനിന്ന് പുറത്തായി. വ്യാഴാഴ്ചത്തെ ആദ്യ സെമിയിൽ ബംഗാളിനെ മിസോറമും തുടർന്ന് ഗോവയെ കേരളവും നേരിടും. ബംബോലിം ജി.എം.സി മൈതാനത്താണ് മത്സരങ്ങൾ. കേരളത്തിനെതിരെ വൈഭവ് ഷെർലിയും (34) ശ്രീകാന്ത് വീരമല്ലുവുമായിരുന്നു (59) മഹാരാഷ്ട്രയുടെ സ്കോറർമാർ.
ചൊവ്വാഴ്ച തിലക്മൈതാനത്ത് മറ്റൊരു കേരള ടീമിനെയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽനിന്ന് എട്ടു മാറ്റങ്ങളുമായാണ് കോച്ച് വി.പി. ഷാജി പ്ലെയിങ് ഇലവനെ ഇറക്കിയത്. ഫോർവേഡ് ജോബി ജസ്റ്റിൻ, മിഡ്ഫീൽഡർ എസ്. സീസൻ, ഡിഫൻഡർമാരായ വി.വി. ശ്രീരാഗ്, ഷെറിൻസാം, ഗോൾകീപ്പർ വി. മിഥുൻ എന്നിവർക്ക് പൂർണമായും വിശ്രമം നൽകി.
എൽദോസ് ജോർജ്, ജിപ്സൻ ജസ്റ്റിസ്, കെ. നൗഷാദ് ബാപ്പു, രാഹുൽ വി. രാജ്, എസ്. മെൽബിൻ എന്നിവർക്ക് അവസരം ലഭിച്ചു. പ്രമുഖരെ ബെഞ്ചിലിരുത്തിയത് കളിയുടെ തുടക്കം മുതൽ പ്രതിഫലിക്കുകയും ചെയ്തു. ഒത്തിണക്കമില്ലാതെ കളിച്ച കേരളത്തിനെതിരെ മഹാരാഷ്ട്ര ആക്രമണം ശക്തമാക്കിയപ്പോൾ പ്രതിരോധക്കാർക്കും ഗോളിക്കും പിടിപ്പത് പണിയായി. ആദ്യ പകുതിയിൽ കേരളത്തിെൻറ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളുണ്ടായതുമില്ല.
19ാം മിനിറ്റിൽ മുഹമ്മദ് പാറക്കോട്ടിൽ നൽകിയ േക്രാസിന് ആളില്ലാ പോസ്റ്റ് ലക്ഷ്യമാക്കി ക്യാപ്റ്റൻ ഉസ്മാൻ തലവെച്ചെങ്കിലും പന്ത് പറന്നത് പുറത്തേക്ക്. അപ്പുറത്ത് റെയിൽവേസിനെതിരെ മിസോറം തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താൽ വിജയത്തിലൂടെ സെമിയിൽ കടക്കാമെന്ന് പ്രതീക്ഷിച്ച മഹാരാഷ്ട്ര താരങ്ങൾ കഠിനാധ്വാനം ചെയ്തതിെൻറ ആദ്യ ഫലം 34ാം മിനിറ്റിലുണ്ടായി. ആരോൺ ഡിക്കോസ്റ്റയുടെ പാസ് വൈഭവ് ഷെർലി പോസ്റ്റിലേക്കടിക്കുമ്പോൾ ഗോളി മെൽബിന് ഒന്നും ചെയ്യാനായില്ല.
38ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്ത് വൈഭവ് ഷെർലി വലയിലാക്കിയെങ്കിലും റഫറിയുടെ ഓഫ്സൈഡ് വിസിൽ. ഇടക്ക് മഞ്ഞക്കാർഡ് കണ്ട നിഷോൺ സെവിയറിന് പകരം അസ്ഹറുദ്ദീനുമായാണ് കേരളം രണ്ടാം പകുതി തുടങ്ങിയത്. 55ാം മിനിറ്റിൽ എൽദോസിനെയും പിൻവലിച്ചു.
59ാം മിനിറ്റിൽ ഡിക്കോസ്റ്റയുടെ േക്രാസ് ശ്രീകാന്ത് വീരമല്ലു ഗോൾപോസ്റ്റിലേക്ക് തട്ടിയിട്ടതോടെ മഹാരാഷ്ട്രയുടെ രണ്ടാം ഗോളാഘോഷം. ഗോൾ മടക്കാൻ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ കേരളത്തിെൻറ ഭാഗത്തുനിന്നുണ്ടായി. 73ാം മിനിറ്റിൽ ഉസ്മാനും തുടർന്ന് മുഹമ്മദും ഗോളിക്കരികിലെത്തിയെങ്കിലും ഡിഫൻഡർമാർ ചെറുത്തു. 91ാം മിനിറ്റിൽ ജിജോ ജോസഫെടുത്ത ഫ്രീകിക്ക് നേരെ പോസ്റ്റിലേക്ക്.
ഗോൾകീപ്പർ ആദിത്യ മിശ്ര അനായാസം പന്ത് കൈക്കലാക്കി. താമസിയാതെ അവസാന വിസിൽ മുഴങ്ങിയതോടെ കേരള താരങ്ങളുടെ മുഖത്ത് തോൽവിയുടെ നിരാശ. റെയിൽവേസിനെതിരെ മിസോറം നേടിയ തകർപ്പൻ ജയം ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുടെ സാധ്യതകൾ ഇല്ലാതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
