സന്തോഷ് േട്രാഫി ഫുട്ബാൾ; സർവിസസുമായി കേരളത്തിന് ‘സമനില സന്നാഹം’
text_fieldsപനാജി: കിരീടനേട്ടത്തിെൻറ നീണ്ട ഇടവേളക്ക് ശേഷം ശുഭപ്രതീക്ഷയോടെ കേരളത്തിെൻറ സന്തോഷ് േട്രാഫി ടീം ഗോവയിൽ. വ്യാഴാഴ്ച വൈകീട്ട് മഡ്ഗാവിലെത്തിയ പി. ഉസ്മാനും സംഘവും കഠിന പരിശീലനത്തിലാണ്. മഡ്ഗാവിലെ മിലിറ്ററി ഗ്രൗണ്ടിൽ വെള്ളിയാഴ്ച സർവിസസുമായി സന്നാഹ മത്സരത്തിനിറങ്ങി. 70 മിനിറ്റ് കളി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
നാല് മാറ്റങ്ങളുമായി അന്തിമ റൗണ്ട് കളിക്കാൻ ഗോവയിലെത്തിയ കേരളത്തെ ഗ്രൂപ് ബിയിൽ കാത്തിരിക്കുന്നത് ശക്തരായ റെയിൽവേസ്, മഹാരാഷ്ട്ര, പഞ്ചാബ്, മിസോറാം ടീമുകളാണ്. 15ന് റെയിൽവേസുമായാണ് ആദ്യ മത്സരം. ഓരോ കളിയും നിർണായകമായതിനാൽ ജീവന്മരണ പോരാട്ടംതന്നെ പുറത്തെടുക്കേണ്ടി വരുമെന്ന് കോച്ച് വി.പി. ഷാജി പറഞ്ഞു. സർവിസസുമായി നടന്ന പരിശീലന മത്സരം ടീമിെൻറ ആത്മവിശ്വാസം ഉയർത്തി. ഞായറാഴ്ച മറ്റൊരു ടീമുമായി കളിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയിൽ കോഴിക്കോട് നടന്ന യോഗ്യത റൗണ്ടിൽ ആന്ധ്രക്കും പുതുച്ചേരിക്കുമെതിരെ ആധികാരിക ജയം നേടിയും കർണാടകയുമായി സമനില പിടിച്ചുമാണ് കേരളം അന്തിമ റൗണ്ടിലേക്ക് പ്രവേശിച്ചത്. 2012-^13ൽ കേരളം ആതിഥ്യമരുളിയപ്പോൾ ആതിഥേയർ ഫൈനലിൽ സർവിസസിനോട് സഡൻഡെത്തിൽ മുട്ടുമടക്കുകയായിരുന്നു. ഇതാണ് സമീപകാലത്തെ മികച്ച പ്രകടനം.
1973-^74ൽ റെയിൽവേസിനെ തോൽപ്പിച്ചായിരുന്നു കേരളത്തിെൻറ കന്നി കിരീടം. 1987-^88 മുതൽ തുടർച്ചായായ നാല് തവണ ഫൈനലിൽ തോറ്റു. 1991^-92,1992^-93, 2001^-02, 2004^-05 എന്നിങ്ങനെ അഞ്ച് തവണ കേരളം ജേതാക്കളായപ്പോൾ എട്ട് പ്രാവശ്യം റണ്ണർ അപ്പായി. കഴിഞ്ഞവർഷം യോഗ്യത റൗണ്ടിൽത്തന്നെ പുറത്താവാനായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
