സന്തോഷ് ട്രോഫി: ഗ്രൂപ് ജേതാക്കളായ കേരളം ഫൈനല്‍ റൗണ്ടിന്
text_fieldsകോഴിക്കോട്: സ്വന്തം നാട്ടില്‍ യോഗ്യരായി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍. 71ാമത് സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതറൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ആതിഥേയര്‍ യോഗ്യത ഉറപ്പാക്കിയത്. കഴിഞ്ഞ തവണ യോഗ്യതറൗണ്ടില്‍ പുറത്തുപോയവര്‍, ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ഇനി അവസാന റൗണ്ടില്‍ പന്തുതട്ടും. ഗ്രൂപ് എയില്‍ രണ്ടു വിജയങ്ങളും ഒരു സമനിലയുമായി ഏഴു പോയന്‍േറാടെയാണ് ആതിഥേയര്‍ ഗ്രൂപ് ജേതാക്കളായത്.
ആദ്യ രണ്ടു കളിയില്‍ ദുര്‍ബലരായ പുതുച്ചേരി, ആന്ധ്ര ടീമുകള്‍ക്കെതിരെ നേടിയ ആധികാരിക വിജയം കര്‍ണാടകക്കുമേല്‍ ആവര്‍ത്തിക്കാന്‍ കേരളത്തിന് തിങ്കളാഴ്ച കഴിഞ്ഞില്ല. രണ്ടു മത്സരങ്ങളിലും ആദ്യ മിനിറ്റുകളില്‍തന്നെ എതിരാളിക്കെതിരെ ലീഡ് നേടിയ കേരളത്തിന്‍െറ അടവുകളൊന്നും കര്‍ണാടകക്കു മുന്നില്‍ വിജയംകണ്ടില്ല. ജോബി ജസ്റ്റിനെ 21, 26 മിനിറ്റുകളില്‍ ഫൗള്‍ ചെയ്തതിന് രണ്ട് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങി ഡിഫന്‍ഡര്‍ അരുണ്‍ പോന്‍ഡെ കളത്തിന് പുറത്തുപോയിട്ടും കര്‍ണാടകയുടെ ആക്രമണങ്ങളുടെ വീര്യം കെടുത്താന്‍ സാധിച്ചില്ല. തുടക്കം മുതല്‍ പരുക്കന്‍ കളി പുറത്തെടുത്ത കര്‍ണാടക കേരളത്തിന്‍െറ മുന്നേറ്റനിരയെ വരിഞ്ഞുമുറുക്കി. കഴിഞ്ഞ രണ്ടു കളികളിലും മികച്ച പ്രകടനം നടത്തിയ കേരളത്തിന്‍െറ മുന്‍നിര കര്‍ണാടകയുടെ ശക്തമായ പ്രതിരോധത്തെ അതിജീവിക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്. സ്വന്തം പ്രതിരോധക്കോട്ട ശക്തമാക്കിയും കിട്ടിയ അവസരങ്ങളില്‍ കേരള ബോക്സിലേക്ക് ഇരച്ചുകയറിയും കര്‍ണാടക കേരളത്തെ പ്രതിരോധത്തിലാക്കി.
ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ നേരിയ വ്യത്യാസത്തില്‍ അകന്നുപോവുകയും ഫിനിഷിങ്ങില്‍ പതിവില്ലാത്തവിധം പിഴവുകള്‍ വരുത്തുകയും ചെയ്ത കേരളത്തിന് ഒരിക്കല്‍പോലും പന്ത് വലയിലത്തെിക്കാനായില്ല. പരുക്കന്‍ അടവുകള്‍ ഇരുടീമുകളും പുറത്തെടുത്തതോടെ ആറുതവണയാണ് റഫറി പ്രഞ്ചല്‍ ബാനര്‍ജി കാര്‍ഡുകള്‍ പുറത്തെടുത്തത്.
ഒമ്പതാം മിനിറ്റില്‍ ജിഷ്ണുവിന്‍െറ ഒന്നാന്തരമൊരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ 16ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍നിന്ന് ഉസ്മാന്‍െറ ഹെഡര്‍ കണക്ട് ചെയ്ത് ജോബി ജസ്റ്റിന്‍ തൊടുത്ത ഷോട്ട് വലതുപോസ്റ്റിനെ ഉരസി അകന്നുപോയി.
33ാം മിനിറ്റില്‍ കര്‍ണാടക താരം ആന്‍േറാ സേവ്യറുടെ ഹെഡര്‍ കേരള ഗോളി വി. മിഥുന്‍ ഏറെ ആയാസപ്പെട്ടാണ് കൈപ്പിടിയിലൊതുക്കിയത്. ഉസ്മാനൊപ്പം സ്ട്രൈക്കറായി കളത്തിലിറക്കിയ ജോബി ജസ്റ്റിനെ രണ്ടാം പകുതിയില്‍ പ്ളേമേക്കറായി വിന്യസിച്ച് കേരള കോച്ച് വി.പി. ഷാജി സഹല്‍ അബ്ദു സമദിനെ മുന്‍നിരയിലത്തെിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാംപകുതിയില്‍ കര്‍ണാടക കൂടുതല്‍ വീറോടെ പൊരുതിക്കളിച്ചു.
എതിര്‍വല ചലിപ്പിച്ചെന്ന് തോന്നിച്ച ഒട്ടേറെ അവസരങ്ങള്‍ ഗോളില്‍ കലാശിക്കാതിരുന്നതോടെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. കേരളത്തിന്‍െറ കളിയില്‍ സംതൃപ്തനാണെന്നും കര്‍ണാടകയുടെ ആക്രമണശൈലിയില്‍ ടീം സമ്മര്‍ദത്തിലായെന്നും ക്യാപ്റ്റന്‍ ഉസ്മാന്‍ മത്സരത്തിനുശേഷം പറഞ്ഞു. സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും നന്നായി കളിച്ചെന്നും ഫൈനല്‍ റൗണ്ടില്‍ ശക്തരായ ടീമുകളെ നേരിടാന്‍ ടീം കൂടുതല്‍ മെച്ചപ്പെടണമെന്നും കോച്ച് വി.പി. ഷാജി പറഞ്ഞു. തിങ്കളാഴ്ചത്തെ ആദ്യ മത്സരത്തില്‍ ആന്ധ്രയും പുതുച്ചേരിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
