സ​ന്തോ​ഷ്​ ട്രോ​ഫി: പ​ഞ്ചാ​ബ്​ x സ​ർ​വി​സ​സ്​ ഫൈ​ന​ൽ

23:52 PM
19/04/2019
ക​ർ​ണാ​ട​ക- സ​ർ​വി​സ​സ്​ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ന്ന്​
ലു​ധി​യാ​ന: 73ാമ​ത്​ സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ ആ​തി​ഥേ​യ​രാ​യ പ​ഞ്ചാ​ബും മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ​ർ​വി​സ​സും ത​മ്മി​ൽ കി​രീ​ട​പ്പോ​രാ​ട്ടം. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ സ​ർ​വി​സ​സ്​ ക​ർ​ണാ​ട​ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ തോ​ൽ​പി​ച്ച​ത്.

ര​ണ്ടാം സെ​മി​യി​ൽ എ​ട്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബ്​ ക​രു​ത്ത​രാ​യ ഗോ​വ​യെ 2-1ന്​ ​തോ​ൽ​പി​ച്ചു. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ കി​രീ​ട​പ്പോ​രാ​ട്ടം. 2014-15 സീ​സ​ണി​ൽ ഇ​തേ വേ​ദി​യി​ൽ ന​ട​ന്ന ഫൈ​ന​ലി​​െൻറ ആ​വ​ർ​ത്ത​ന​മാ​വും ഇ​ക്കു​റി​യും. അ​ന്ന്, ​ഷൂ​ട്ടൗ​ട്ടി​ൽ പ​ഞ്ചാ​ബി​നെ വീ​ഴ്​​ത്തി സ​ർ​വി​സ​സാ​ണ്​ കി​രീ​ട​മ​ണി​ഞ്ഞ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സെ​മി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​യും സ​ർ​വി​സ​സും ഫു​ൾ​ടൈ​മി​ലും അ​ധി​ക​സ​മ​യ​ത്തു​മാ​യി 1-1ന്​ ​സ​മ​നി​ല​യി​ലാ​യി. ഇ​തോ​ടെ​യാ​ണ്​ ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ഇ​വി​ടെ 4-3ന്​ ​പ​ട്ടാ​ള​പ്പ​ട ജ​യി​ച്ചു. ഗോ​വ​ക്കെ​തി​രെ ജ​സ്​​പ്രീ​ത്​ സി​ങ്, റൊ​ണാ​ൾ​ഡോ ഒ​ളി​വേ​ര എ​ന്നി​വ​രാ​ണ്​ പ​ഞ്ചാ​ബി​നാ​യി സ്​​കോ​ർ ചെ​യ്​​ത​ത്.
Loading...
COMMENTS