Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോഷ്​ ട്രോഫി:...

സ​ന്തോഷ്​ ട്രോഫി: കേ​ര​ള​ത്തി​ന്​ ഇന്ന്​ ജ​യി​ക്ക​ണം; തെ​ല​ങ്കാ​ന ജ​യി​ക്ക​രു​ത്​

text_fields
bookmark_border
Santhosh-Trophy
cancel

നെ​യ്​​വേ​ലി: സ​ന്തോ​ഷ്​ ട്രോ​ഫി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള​ത്തി​ന്​ ഇ​ത്ത​വ​ണ ആ​ദ്യ ക​ട ​മ്പ ക​ട​ക്കാ​നാ​വു​മോ? അ​തോ ഫൈ​ന​ൽ റൗ​ണ്ട്​ കാ​ണാ​തെ മ​ട​ങ്ങേ​ണ്ടി​വ​രു​മോ? സ​ന്തോ​ഷ്​ ​േ​​ട്രാ​ഫി​യി ​ൽ കേ​ര​ള​ത്തി​​െൻറ സ​ന്തോ​ഷം നി​ല​നി​ൽ​ക്കു​മോ എ​ന്ന്​ ഇ​ന്ന​റി​യാം. ഗ്രൂ​പ്​ ബി​യി​ലെ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ​താ​ണ്​ കേ​ര​ള​ത്തി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. തെ​ല​ങ്കാ​ന​യോ​ടും പു​തു​ച്ചേ​രി​യോ​ടു​മാ​ണ്​ കേ​ര​ളം സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ഇ​രു​ക​ളി​ക​ളി​ലും വി.​പി. ഷാ​ജി​യു​ടെ ടീ​മി​ന്​ വ​ല കു​ലു​ക്കാ​നാ​യ​തു​മി​ല്ല. ര​ണ്ട്​ വീ​തം ക​ളി​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ തെ​ല​ങ്കാ​ന​ക്ക്​ നാ​ലും സ​ർ​വി​സ​സി​ന്​ മൂ​ന്നും കേ​ര​ള​ത്തി​ന്​ ര​ണ്ടും പോ​യ​ൻ​റാ​ണ്​ സ​മ്പാ​ദ്യം. പു​തു​ച്ചേ​രി അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടി​ല്ല.

ഇ​ന്ന്​ സ​ർ​വി​സ​സി​നെ​തി​രെ​യാ​ണ്​ കേ​ര​ള​ത്തി​​െൻറ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​രം. മു​ന്നേ​റ​ണ​മെ​ങ്കി​ൽ ഇ​തി​ൽ ജ​യി​ച്ചാ​ൽ മാ​ത്രം പോ​രാ. തെ​ല​ങ്കാ​ന​യെ പു​തു​ച്ചേ​രി തോ​ൽ​പി​ക്കു​ക​യും വേ​ണം. അ​​ല്ലെ​ങ്കി​ൽ തെ​ല​ങ്കാ​ന-​പു​തു​ച്ചേ​രി ക​ളി സ​മ​നി​ല​യി​ലാ​വു​ക​യും കേ​ര​ളം ര​ണ്ട്​ ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലെ​ങ്കി​ലും സ​ർ​വി​സ​സി​നെ തോ​ൽ​പി​ക്കു​ക​യും വേ​ണം. തെ​ല​ങ്കാ​ന ജ​യി​ച്ചാ​ൽ പി​ന്നെ, കേ​ര​ള​ത്തി​ന്​ ജ​യി​ച്ചി​ട്ടും കാ​ര്യ​മി​ല്ല. തെ​ല​ങ്കാ​ന​ക്ക്​ ജ​യി​ച്ചാ​ൽ ആ​റ്​ പോ​യ​ൻ​റാ​വും. കേ​ര​ള​ത്തി​ന്​ ജ​യി​ച്ചാ​ലും അ​ഞ്ച്​ പോ​യ​ൻ​റി​ലേ എ​ത്താ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganasanthosh trophymalayalam newssports newsCricket NewsKerala News
News Summary - Santhosh Trophy - Sports News
Next Story