സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് നിർണായകം
text_fieldsനെയ്വേലി: സന്തോഷ് ട്രോഫിയിലെ ആദ്യ കളിയിൽ തോൽവിക്ക് തുല്യമായ സമനില വഴങ്ങിയ ക േരള ടീമിന് ഇന്ന് നിർണായകം. ദക്ഷിണ മേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ‘ബി’യിലെ രണ്ടാം അങ്കത്തിൽ പുതുച്ചേരിയാണ് എതിരാളി. തിങ്കളാഴ്ച തെലങ്കാനക്കെതിരെ ഒരു ഡസൻ ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഒരു തവണപോലും പന്ത് വലയിലെത്തിക്കാതെ വിയർത്ത കേരളത്തിന് ഇന്ന് ജയിച്ചാലേ രക്ഷയുള്ളൂ. ആദ്യ മത്സരത്തിൽ സർവിസസിനു മുന്നിൽ 3-0ത്തിന് തോറ്റാണ് പുതുച്ചേരിയുടെ തുടക്കം. അവർക്കും ഇന്ന് നിലനിൽപിെൻറപോരാട്ടം. ഇന്ന് പുതുച്ചേരിയെയും എട്ടിന് മലയാളികൾ നിറഞ്ഞ സർവിസസിനെയും വീഴ്ത്തിയാലേ കേരളത്തിന് ഗ്രൂപ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിൽ ഇടം നേടാനാവൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
