സന്തോഷ്​ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട്​; മുന്നേറാൻ കേരളം

santhosh-trophy-91119.jpg
ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​യും തെ​ല​ങ്കാ​ന​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നും (-ബൈ​ജു​കൊ​ടു​വ​ള്ളി)

കോ​ഴി​ക്കോ​ട്​: ആ​ദ്യ​ക​ളി​യി​ൽ അ​ഞ്ച്​ ഗോ​ളു​ക​ളു​ടെ ‘പ​ഞ്ച​ര​ത്​​ന കീ​ർ​ത്ത​നം ആ​ല​പി​ച്ച’ കേ​ര​ള​ത്തി​ന്​  സ​ന്തോ​ഷ്​​ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ശ​നി​യാ​ഴ്​​ച നി​ർ​ണാ​യ​ക​പോ​രാ​ട്ടം. ത​മി​ഴ്​​നാ​ടി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ൽ പോ​ലും ​ൈഫ​ന​ൽ​റൗ​ണ്ടി​ലേ​ക്ക്​ കേ​ര​ള​ത്തി​ന്​ കു​തി​ക്കാം. 

എ​ന്നാ​ൽ, സ​മ​നി​ല ക​ണ്ട്​ ഭ്ര​മി​ക്കു​ന്ന​വ​ര​ല്ല ബി​നോ ജോ​ർ​ജി​​െൻറ കു​ട്ടി​ക​ൾ. സ​മ​നി​ല​ക്ക്​ വേ​ണ്ടി ക​ളി​ക്കു​ന്ന പ​തി​വ്​ ബി​നോ ജോ​ർ​ജ്​ എ​ന്ന പ​രി​ശീ​ല​ക​​െൻറ നി​ഘ​ണ്ടു​വി​ലി​ല്ല. എ​തി​രാ​ളി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക, ഗോ​ള​ടി​ക്കു​ക, ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​ക എ​ന്നി​വ​യാ​ണ്​ ശ​നി​യാ​ഴ്​​ച​ത്തെ ക​ളി​യി​ലും ടീ​മി​​െൻറ മു​ദ്രാ​വാ​ക്യം. ഒ​രു ഗോ​ളും വ​ഴ​ങ്ങാ​തെ അ​ഞ്ച്​ ഗോ​ളു​ക​ള​ടി​ച്ച കേ​ര​ളം ഗോ​ൾ ശ​രാ​ശ​രി​യി​ൽ ത​മി​ഴ്​​നാ​ടി​നെ​ക്കാ​ൾ മു​ന്നി​ലാ​ണ്. ത​മി​ഴ്​​നാ​ട്​ ആ​ന്ധ്ര​ക്കെ​തി​രെ നാ​ല്​ ഗോ​ളാ​ണ്​ അ​ടി​ച്ച​ത്. ഒ​രു ഗോ​ൾ വ​ഴ​ങ്ങു​ക​യും ചെ​യ്​​തു. വൈ​കീ​ട്ട്​ 3.30ന്​ ​കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. 

ക​ഴി​ഞ്ഞ വ​ർ​ഷം നെ​യ്​​വേ​ലി​യി​ൽ ഒ​റ്റ​ഗോ​ൾ പോ​ലും നേ​ടാ​നാ​വാ​തെ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ട​റി വീ​ണ കേ​ര​ളം ഇ​ത്ത​വ​ണ വെ​റും ​ൈക​​യോ​ടെ മ​ട​ങ്ങാ​ൻ ഒ​രു​ക്ക​മ​ല്ല. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​​ന്ധ്ര​പ്ര​ദേ​ശി​നെ 5-0ന്​ ​ത​ക​ർ​ത്ത​തി​​െൻറ ആ​ത്മ​വി​ശ്വാ​സം ഏ​റെ​യാ​ണ്. കോ​ച്ചി​​െൻറ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ൾ ക​ള​ത്തി​ൽ നി​റ​വേ​റ്റു​ന്ന യു​വ​നി​ര​യെ​യാ​ണ്​ ക​ഴ​ി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്. ആ​ദ്യ​പ​കു​തി​യി​ൽ 40 മി​നി​റ്റി​ന്​ ശേ​ഷ​മാ​ണ്​ ഗോ​ൾ പി​റ​ന്ന​തെ​ങ്കി​ലും മ​നോ​ഹ​ര​മാ​യ ക​ളി പു​റ​ത്തെ​ടു​ത്ത്​ കാ​ണി​ക​ളു​ടെ മ​നം​ക​വ​രാ​ൻ ആ​തി​ഥേ​യ​ർ​ക്ക്​ ക​ഴി​ഞ്ഞു. ശ​നി​യാ​ഴ്​​ച കൂ​ടു​ത​ൽ ആ​രാ​ധ​ക​ർ ക​ളി കാ​ണാ​നെ​ത്തു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. നി​റ​ഞ്ഞ ഗാ​ല​റി​ക്ക്​ മു​ന്നി​ൽ ​ൈഫ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ക്കാ​നാ​ണ്​ ടീ​മി​നും താ​ൽ​പ​ര്യം.

ക​ഴി​ഞ്ഞ ക​ളി​യി​ൽ ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ എ​മി​ൽ ബെ​ന്നി​യും വി​ങ്ങു​ക​ളി​ലൂ​ടെ ആ​ക്ര​മ​ണ​ത്തി​ന്​ മൂ​ർ​ച്ച കൂ​ട്ടു​ന്ന ലി​യോ​ൺ അ​ഗ​സ്​​റ്റി​നും എം.​എ​സ്​ ജി​തി​നും മു​ന്നേ​റ്റ​നി​ര​യി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​ണ്. കൗ​മാ​ര​താ​രം പി.​വി വി​ഷ്​​ണു​വി​ന്​ പ​ക​രം എ​മി​ൽ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി​യേ​ക്കും. മ​ധ്യ​നി​ര​യി​ൽ ഋ​ഷി​ദ​ത്തും പി. ​അ​ഖി​ലും ജി​ജോ ജോ​സ​ഫും ത​ന്നെ ക​ളി​ച്ചേ​ക്കും. പ്ര​തി​രോ​ധ നി​ര​യി​ൽ ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കും. ക്യാ​പ്​​റ്റ​ൻ മി​ഥു​ന്​ ആ​ദ്യ​ക​ളി​യി​ൽ കാ​ര്യ​മാ​യ പ​ണി​യി​ല്ലാ​യി​രു​ന്നു. 

കൊ​ല്ലം​കാ​ര​ൻ ജ​സ്​​റ്റ​സ്​ ആ​ൻ​റ​ണി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ത​മി​ഴ്​​നാ​ട്​ സം​ഘ​ത്തി​ലും യു​വ​നി​ര​ക്കാ​ണ്​ പ്രാ​ധാ​ന്യം. രാ​ജു​വ​ൻ സൂ​സൈ​ദി​മാ​യ്​ ന​യി​ക്കു​ന്ന ടീ​മി​ൽ എ​ൽ. ലി​ജോ​യാ​ണ്​ അ​പ​ക​ട​ക​രി​യാ​യ ഫോ​ർ​വേ​ഡ്. ആ​ന്ധ്ര​ക്കെ​തി​രെ ഈ ​ക​ന്യാ​കു​മാ​രി​ക്കാ​ര​ൻ ഹാ​ട്രി​ക്​ നേ​ടി​യി​രു​ന്നു. കൊ​ണ്ടോ​ട്ടി​ക്കാ​ര​ൻ എം.​എം.​അ​ലി സ​ഫ്​​വാ​നും ടീ​മി​ലു​ണ്ട്​്. കേ​ര​ള​ത്തോ​ട് ഏ​റ്റു​മു​ട്ടുേ​മ്പാ​ൾ സ​മ്മ​ർ​ദ​മു​ണ്ടാ​വു​മെ​ന്ന്​ ത​മി​ഴ്നാ​ട് കോ​ച്ച് പ​റ​ഞ്ഞു.

Loading...
COMMENTS