Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്തോഷ് ട്രോഫി താരങ്ങൾക്ക് പുതിയ സംഘടന
text_fieldsbookmark_border
തൃശൂര്‍: ആരവം വീണ്ടുമുയർന്നു. ഒരു കാലത്ത് പന്തിനെയും എതിരാളികളെയും വിറപ്പിച്ചവർ വീണ്ടും തൃശൂരിെൻറ പുൽമൈതാനത്ത് ഒത്തുചേർന്നപ്പോൾ ഫുട്ബാളിെൻറ പ്രതാപകാലം വീണ്ടും ഇരമ്പി. 1960 മുതല്‍ സന്തോഷ് ട്രോഫി ടൂര്‍ണമെൻറില്‍ കേരളത്തിനുവേണ്ടി കളിച്ചവരാണ് തൃശൂരിൽ സംഗമിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ടർഫിൽ നടന്ന പ്രദർശനമത്സരം കാണികൾക്കും ആവേശമായി.
ഫുട്ബാള്‍ പ്ലെയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള എന്ന സംഘടന രൂപവത്കരണത്തോടനുബന്ധിച്ചാണ് പ്രദർശനമത്സരം സംഘടിപ്പിച്ചത്. ആദ്യ സന്തോഷ് ട്രോഫി താരം പി.കെ. രാജഗോപാല്‍ മുതല്‍ സി.വി. പാപ്പച്ചന്, ഐ.എം. വിജയന്, ജോ പോള്‍ അഞ്ചേരി തുടങ്ങി വൻ നിര പരിപാടിക്കെത്തി. പ്രസിഡൻറായി ജോസ് പി. അഗസ്റ്റ്യനെയും (എറണാകുളം) സെക്രട്ടറിയായി കെ. അബ്ദുറഷീദിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. ഐ.എം. വിജയന് ആണ് അംബാസഡർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story