Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്തോഷ്േട്രാഫി: കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
text_fieldsbookmark_border
കോഴിക്കോട്: സന്തോഷ്േട്രാഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള േകരള ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും 22ദിവസമായി നടന്ന ക്യാമ്പിന് ശേഷമാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുക. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലെ ക്യാമ്പിന് ശേഷം കോഴിക്കോട് ദേവഗിരി കോളജിലായിരുന്നു പരിശീലനം. 32 താരങ്ങളാണ് ക്യാമ്പിലുള്ളത്. അഖിലേന്ത്യ അന്തർ സർവകലാശാല ജേതാക്കളായ കാലിക്കറ്റിെൻറ അഞ്ച് താരങ്ങളുമുണ്ട്്. സതീവൻ ബാലനാണ് പരിശീലകൻ. ബംഗളുരുവിൽ നടക്കുന്ന ദകഷിണ മേഖല മത്സരങ്ങളിൽ ഗ്രൂപ്പ് ജേതാക്കളായാൽ കേരളത്തിന് വീണ്ടും സേന്താഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മത്സരിക്കാം. ജനുവരി 18ന് ആന്ധ്രപ്രദേശുമായും 20ന് ആൻഡമാൻ നികോബാറുമായും 22ന് തമിഴ്നാടുമായുമാണ് ദക്ഷിണമേഖല മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
