സന്തോഷ് ട്രോഫി തോൽവി: കേരള ഫുട്ബാളിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം: സന്തോഷ് ട്രോഫി പരാജയത്തെ തുടർന്ന് കേരള ഫുട്ബാളിൽ പൊട്ടിത്തെറി. പരാജയം സർക്കാർ അന്വേഷിക്കണമെന്നും കേരള ഫുട്ബാൾ അസോസിയേഷൻ സ്ഥാപിത താൽപര്യക്കാ രുടെ പിടിയിലാണെന്നും തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് വി. ശിവൻ കുട്ടി ആരോപിച്ചു.
സന്തോഷ് േട്രാഫി ചാമ്പ്യൻമാരായിരുന്ന ടീമിൽപ്പെട്ടവരെ മുഴുവനായി നിലനിർത്താൻ കെ.എഫ്.എ നടപടിയെടുത്തില്ല. സെലക്ഷൻ മാനദണ്ഡം പാലിക്കാതെയാണ് കളിക്കാരെ തിരുകിക്കയറ്റിയത്. ഒരു മാസത്തെ ക്യാമ്പിന് ശേഷം ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നതിന് കൂടിയ ടെക്നിക്കൽ കമ്മിറ്റി എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. അന്തർ ജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും ക്ലബ് ഫുട്ബാളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ പരിഗണിച്ചില്ല. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 കളിക്കാരെ ആദ്യദിവസംതന്നെ പറഞ്ഞുവിട്ടു. ഇതിനു ശേഷം, പുതിയ താരങ്ങളെ പ്രത്യേക താൽപര്യപ്രകാരം തിരുകി കയറ്റുകയായിരുെന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ വർഷം കോച്ച് സതീവൻ ബാലൻ കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും, പരിശീലനത്തിലും സ്വീകരിച്ച കർക്കശ നിലപാടാണ് വിജയത്തിലേക്കെത്തിച്ചത്.ശ്രീനാരായണ ട്രോഫി, നായനാർ ട്രോഫി, സേട്ട് നാഗ്ജി ട്രോഫി തുടങ്ങി പ്രമുഖ ടൂർണമെൻറുകൾ പുനരാരംഭിക്കാൻ കെ.എഫ്.എ നടപടിയെടുക്കുന്നില്ല. കേരള പ്രീമിയർ ലീഗ് നടത്താൻ കെ.എഫ്.എക്ക് കഴിവില്ലെങ്കിൽ മറ്റേതെങ്കിലും അസോസിയേഷനെ ഏൽപിക്കണം. കഴിഞ്ഞ സന്തോഷ്േട്രാഫി നേടിയ കേരള ടീമിന്, അഖിലേന്ത്യ ഫുട്ബാൾ അസോസിയേഷൻ കൊടുത്ത അഞ്ചു ലക്ഷം രൂപയുടെ ൈപ്രസ്മണി വീതിച്ച് കൊടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് കെ.എഫ്.എ. നിർവഹിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ.എം. റഫീഖ്, അസോസിയേഷൻ വൈസ് പ്രസിഡൻറ് ഗബ്രിയേൽ ജോസഫ്, മുൻ സന്തോഷ് ട്രോഫി താരം ഹർഷൻ, ടൈറ്റാനിയം കോച്ച് സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.