സിറ്റിക്ക് കുരുക്ക്; ആഴ്സനലിനും ലിവർപൂളിനും ജയം
text_fieldsലണ്ടൻ: ഒടുവിൽ ആഴ്സനലിന് ഇൗ സീസണിലെ ആദ്യ ജയമെത്തി. മാഞ്ചസ്റ്റർ സിറ്റിയോടും ചെൽസിയോടും തോൽവിയേറ്റുവാങ്ങിയവർ ഒടുവിൽ, വെസ്റ്റ് ഹാം യുനൈറ്റഡിനെ 3-1ന് തോൽപിച്ചാണ് തിരിച്ചുവന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷം തിരിച്ചുവന്ന ആഴ്സനലിനായി നാച്ചോ മോൺറയലും (30), ഡാനിവെൽബക്കും (92) ഗോൾ നേടിയപ്പോൾ, മെറ്റാന്ന് സെൽഫിലൂടെ (70)ആയിരുന്നു.
അതേസമയം, കിരീടം നിലനിർത്താനിറങ്ങിയ ചാമ്പ്യന്മാർക്ക് കല്ലുകടിയായി സമനില. ഇൗ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച വോൾവർഹാപ്ട്ടണോടാണ് സിറ്റി 1-1ന് സമനിലയിലായത്. വില്ലി ബോലിയുടെ 57ാം മിനിറ്റിലെ ഗോളിന് ഫ്രഞ്ച് താരം അയ്മെറിക് ലപോർെട്ടയുടെ (69) ഗോളിലാണ് സമനില വഴങ്ങി സിറ്റി രക്ഷപ്പെടുന്നത്.
ബ്രൈട്ടൻഹോവനെതിരെ 1-0ത്തിന് ജയിച്ച ലിവർപൂളിന് തുണയായത് ഗ്ലാമർ താരം മുഹമ്മദ് സലാഹാണ്.
ഫിർമീന്യോയുടെ പാസിലാണ് സലാഹ് 23ാം മിനിറ്റിൽ ഗോൾ നേടുന്നത്. മൂന്നിൽ മൂന്നും ജയിച്ച് ലിവർപൂളാണ് നിലവിൽ ഒന്നാമത്.
