സലയുടെ വേർപാടിെൻറ മൂന്നാം മാസം പിതാവും ഒാർമയായി
text_fieldsബ്വേനസ് എയ്റിസ്: കാൽപന്തിൽ ലോകം കീഴടക്കാനൊരുങ്ങിയ മകൻ അകാലത്തിൽ പൊലിഞ്ഞത ിെൻറ ദുഃഖംപേറി മൂന്നാം മാസം ആ പിതാവും ഒാർമയായി. വിമാനാപകടത്തിൽ മരിച്ച അർജൻറീന ഫ ുട്ബാളർ എമിലിയാനോ സലയുടെ പിതാവ് ഹൊറാസിയോ സലയാണ് (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ ജനുവരി 21നായിരുന്നു ഫ്രാൻസിലെ നാൻറസിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കിടെ എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനം ഇംഗ്ലീഷ് ചാനൽ കടലിൽ തകർന്നുവീണത്. ഫ്രഞ്ച് ക്ലബിൽനിന്ന് റെക്കോഡ് തുക പ്രതിഫലത്തിന് ഇംഗ്ലണ്ടിലെ കാഡിഫ് സിറ്റിയിൽ ചേർന്ന സല അവിടേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്.
യാത്രക്കിടെ അർജൻറീനയിലുള്ള പിതാവിന് അയച്ച വാട്സ്അപ് ഒാഡിയോ സന്ദേശത്തിലൂെടയായിരുന്നു സല വിമാനം അപകടത്തിലായ കാര്യം ലോകത്തെ അറിയിച്ചത്. മകെൻറ തിരോധാനത്തിനു പിന്നാലെ ഹൊറാസിയോ കുടുംബസമേതം പാരിസിലെത്തി.
ഫുട്ബാൾ ലോകവും ഫ്രഞ്ച് സർക്കാറും കൈകോർത്തതോടെയാണ് രണ്ടാഴ്ചക്കു ശേഷം കടലിനടിയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. മകെൻറ മരണത്തിൽ തകർന്നുപോയ പിതാവ് നീതിതേടി നിയമപോരാട്ടത്തിനൊരുങ്ങവെയാണ് വിടവാങ്ങുന്നത്. സല എന്ന ഫുട്ബാളറുടെ വളർച്ചയിലും ഡ്രൈവറായ പിതാവിന് നിർണായക പങ്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
