സാഫ് കപ്പ്: ലക്ഷ്യം കിരീടം -കോൺസ്റ്റെൻറയ്ൻ
text_fieldsധാക്ക: സാഫ് കപ്പ് ഫുട്ബാൾ ഫൈനലിനു മുമ്പ് കളിക്കാർക്ക് ആത്മവിശ്വാസവും രാജ്യത്തിന് പ്രതീക്ഷയും നൽകുന്ന വാക്കുകളുമായി ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റെൻറയ്ൻ. മാലദ്വീപുമായി ശനിയാഴ്ച നടക്കുന്ന ഫൈനൽ കഠിനമാകാമെന്ന് പറഞ്ഞ കോൺസ്റ്റെൻറയ്ൻ എന്നാൽ പേടിയൊട്ടുമില്ലെന്നും കിരീടം നേടുമെന്ന ദൃഢനിശ്ചയത്തോടെയാണ് ധാക്കയിലെത്തിയതെന്നും വ്യക്തമാക്കി.
സെമി ഫൈനലിൽ നേപ്പാളിനെ 3-0ത്തിന് തോൽപ്പിച്ച മാലദ്വീപ് ശക്തമായ ടീമാണ്. ഫൈനലിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു. എന്നാൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ മികച്ച ടീമാെണന്നും പാകിസ്താനെതിരെ സെമി ഫൈനലിൽ സ്ട്രൈക്കർ മൻവീർ സിങ്ങിെൻറ പ്രകടനം എടുത്തുപറഞ്ഞ കോൺസ്റ്റെൻറയ്ൻ വ്യക്തമാക്കി. ബുധനാഴ്ച നടന്ന സെമിയിൽ പാകിസ്താനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
