റഷ്യയുടെ വിപ്ലവ തീരുമാനവും മലയാളികളുടെ ഒഴുക്കും
text_fieldsപുലർച്ചെ നാലുമണിക്ക് തന്നെ ഖത്തറിലെ പ്രമുഖ വ്യവസായി എൻ.കെ. മുസ്തഫയുടെ ഫോൺ വിളിയാണ് ഉറക്കിൽനിന്ന് ഉണർത്തിയത്. അദ്ദേഹം സെൻറ് പീറ്റേഴ്സ്ബർഗിൽനിന്ന് ട്രെയിൻ മാർഗം വരുന്നു. 10 മണി ആയപ്പോഴേക്കും ദീർഘദൂര ട്രെയിനുകൾ സന്ധിക്കുന്ന മെട്രോസ്റ്റേഷനായ കോംസോമൊൾ സ്കയയിൽ ഇറങ്ങി പുറത്തെ ലെനിൻഗ്രാഡ് സ്റ്റേഷനിൽ അദ്ദേഹെത്ത കണ്ടുമുട്ടി. ഞാനെത്തുമ്പോഴേക്കും അദ്ദേഹം പുറത്തെ ഇരിപ്പിടത്തിൽ തൊപ്പിയൊക്കെവെച്ച് സിനിമാസ്റ്റൈലിൽ ഇരിക്കുന്നു. പിന്നെ എെൻറ താമസസ്ഥലത്ത് എത്തുംവരെ റഷ്യയുടെ വികസനത്തെ കുറിച്ചുള്ള ചർച്ച കളായിരുന്നു. കഴിഞ്ഞ രണ്ട് േലാകകപ്പുകളും കാണാൻ ഇദ്ദേഹം പോയിരുന്നു. റഷ്യ എന്ന് കേട്ടപ്പോൾ ഇങ്ങനെയല്ല കരുതിയത് എന്നും ഇവിടത്തെ േലാകോത്തര സംവിധാനങ്ങളൊക്കെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞതായും അദ്ദേഹം പറയുന്നു.
വേറെയും 30ലധികം മലയാളികൾ കളി കാണാനായി മാത്രം ഖത്തറിൽനിന്ന് എത്തിയിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളികളായ ഫുട്ബാൾ പ്രേമികളുടെ ഒരൊഴുക്ക് തന്നെ ഇവിടെയുണ്ട്. ഇതിന് അടിവരയിടുന്ന രീതിയിലായിരുന്നു ഉച്ചക്ക് സുഹൃത്തും അധ്യാപകസംഘടന നേതാവുമായ കൂടത്തിൽ സിദ്ദീഖിെൻറ അനുജൻ സിറാജുദ്ദീെൻറയും സംഘത്തിെൻറയും വരവ്.
ദുബൈയിലെ ഇലക്ട്രിസിറ്റി എൻജിനീയറായ ഇദ്ദേഹം താൻ പഠിച്ച അൻജുമൻ കോളജിലെ സഹപാഠികളായ കെ.വി. ബഷീർ, ടി.കെ. ഷാനവാസ്, ഷിഹാസ് ഷംസുദ്ദീൻ തുടങ്ങിയവരെയും കൂട്ടി ദുബൈയിൽനിന്ന് തന്നെയാണ് വന്നിരിക്കുന്നത്. ആദ്യമായി ഒരു വലിയ മത്സരം കാണാൻ അവസരം കിട്ടിയതിെൻറ ആവേശത്തിലാണ് ഇവർ.
സ്റ്റേഡിയത്തിനകത്തെ കളിയാരവത്തിനപ്പുറം ചുറ്റുപാടുകളിലുണ്ടാകുന്ന ആഘോഷ വൈവിധ്യങ്ങളുടെ വർണപ്പൊലിമ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഇവരടക്കമുള്ള മലയാളി സമൂഹം. ഫിഫയുടെ വക സൗജന്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന െെഗെഡിെൻറ കീഴിൽ ചരിത്ര സ്ഥലങ്ങളെ കൂട്ടിയിണക്കി നടത്തുന്ന ഏകദിന യാത്രകളുമുണ്ട്. ഇതിന് നേതൃത്വം വഹിക്കുന്നത് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി എന്നോടൊപ്പം സേവനം ചെയ്ത് വരുന്ന ഇംഗ്ലീഷുകാരൻ ബെർട് എവറസാണ്. കൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുകൂട്ടം ഹോസ്പിറ്റാലിറ്റി വളൻറിയർമാരുമുണ്ട്. മാസങ്ങൾക്ക് മുന്നേ ഇവിടെയെത്തിയിരുന്നു ബെർട്.
വളരെ സുതാര്യമായ വിസ നിയമം, ഫാൻ ഐഡിയുള്ള മുഴുവൻ ആളുകൾക്കും ഇവിടേക്കുള്ള യാത്ര എളുപ്പമാക്കി. ഫിഫയെപ്പോലും ഞെട്ടിച്ച റഷ്യയുടെ ചരിത്രപരമായ ഒരു വിപ്ലവ തീരുമാനമായിരുന്നു ഇത്. മറ്റ് ലോകകപ്പുകളെ അപേക്ഷിച്ച് റഷ്യൻ േലാകകപ്പ് കൂടുതൽ ജനകീയമാക്കുന്നതിൽ ഈ നയതന്ത്ര ഇടപെടൽ ഉണ്ടാക്കിയ മാറ്റം എടുത്തുപറയത്തക്ക വിധമുള്ളതാണ്. മറ്റ് രാജ്യങ്ങൾക്കും ഇതൊരു വലിയ മാതൃകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
