Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വർണക്കഴുകന്മാരുടെ...

സ്വർണക്കഴുകന്മാരുടെ കളിയഴക്

text_fields
bookmark_border
സ്വർണക്കഴുകന്മാരുടെ കളിയഴക്
cancel

ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യി​ലെ ഫു​ട്ബാ​ൾ അ​ധി​പ​ന്മാ​രാ​ണ് നൈ​ജീ​രി​യ. അ​വ​രു​ടെ കൗ​മാ​ര​താ​ര​ങ്ങ​ൾ ഇ​തി​ന​കം അ​ഞ്ചു​ത​വ​ണ 17ൽ ​താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള ലോ​ക​ക​പ്പ്​ കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നു​ത​വ​ണ ര​ണ്ടാം സ്ഥാ​ന​ക്കാ​രും. സൂ​പ്പ​ർ ഫാ​ൽ​ക്ക​ൻ​സ് എ​ന്ന വി​ശേ​ഷ​ണ​മു​ള്ള അ​വ​രു​ടെ വ​നി​ത​ക​ളും മോ​ശ​ക്കാ​രാ​യി​ല്ല. ഒ​മ്പ​തു​ത​വ​ണ അ​വ​ർ വ​ൻ​ക​ര​യി​ലെ ഫു​ട്ബാ​ൾ റാ​ണി​മാ​രാ​യി​രു​ന്നു. 

ഇ​പ്പോ​ൾ സൂ​പ്പ​ർ ഈ​ഗി​ൾ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​രു​ടെ ദേ​ശീ​യ ടീ​മി​​​െൻറ പേ​ര് 1980 വ​രെ റെ​ഡ് ഡെ​വി​ൾ​സ് എ​ന്നാ​യി​രു​ന്നു. അ​വി​ടെ ഫു​ട്ബാ​ൾ കൊ​ണ്ടെ​ത്തി​ച്ച ഇം​ഗ്ലീ​ഷു​കാ​രാ​യി​രു​ന്നു ആ ​പേ​ര്​ അ​വ​ർ​ക്ക്​ ന​ൽ​കി​യ​ത്. അ​വ​ർ ആ​ദ്യം ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ്​ നേ​ടി​യ​പ്പോ​ഴാ​ണ്​ സൂ​പ്പ​ർ ഈ​ഗി​ൾ​സ് ആ​യി അ​ത്​ മാ​റി​യ​ത്. മൂ​ന്നു​ത​വ​ണ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ് ക​പ്പ്​ വി​ജ​യി​ക​ളാ​യ അ​വ​ർ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ​ത്​ നാ​ല് പ്രാ​വ​ശ്യം.  

ഫു​ട്​​ബാ​ളി​ൽ ഒ​ളി​മ്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ആ​ദ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ​തും നൈ​ജീ​രി​യ​യാ​യി​രു​ന്നു. 1996 അ​റ്റ്​​ലാ​ൻ​റ ഒ​ളി​മ്പി​ക്സി​ലാ​യി​രു​ന്നു ഈ ​അ​തു​ല്യ നേ​ട്ടം. അ​തു​വ​രെ ഒ​ളി​മ്പി​ക് ഫു​ട്ബാ​ൾ സ്വ​ർ​ണം യൂ​റോ​പ്പി​നും ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി​രു​ന്നു. 1994ൽ ​അ​വ​രു​ടെ ടീം ​ഫി​ഫ റാ​ങ്കി​ങ്ങി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു​യ​രു​ന്ന​ത് അ​ന്ന​ത്തെ വ​മ്പ​ന്മാ​രാ​യി​രു​ന്ന അ​ർ​ജ​ൻ​റീ​ന, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്​​സ്, സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട്,  മെ​ക്സി​കോ എ​ന്നീ ടീ​മു​ക​ളെ പി​ന്നി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ നൈ​ജീ​രി​യ​യു​ടെ മു​ന്നി​ൽ ത​ല​വ​ണ​ങ്ങി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഫു​ട്ബാ​ളി​​​െൻറ പി​തൃ​ഭൂ​മി​യാ​യ ഇം​ഗ്ല​ണ്ടും സ്പെ​യി​നും പെ​ടു​ന്നു. മൂ​ന്നു​ത​വ​ണ അ​വ​ർ അ​വ​സാ​ന 16ലും ​സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ണ്ട്.  

1930ൽ ​ഇം​ഗ്ലീ​ഷു​കാ​രാ​യി​രു​ന്നു അ​വ​രു​ടെ കോ​ള​നി​യി​ൽ കാ​ൽ​പ​ന്തു​ക​ളി കൊ​ണ്ടെ​ത്തി​ച്ച​ത്. ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ർ​ക്കൊ​പ്പം ക​ളി​പ​ഠി​ച്ച ത​ദ്ദേ​ശീ​യ​ർ ഗ​തി​വേ​ഗ​ത്തി​ലും വൈ​ദ​ഗ്ധ്യ​ത്തി​ലും മേ​ലാ​ള​ന്മാ​രേ​ക്കാ​ൾ മു​ന്നി​ലാ​യി. 1949ൽ ​മു​ത​ലാ​ളി​മാ​ർ​ക്കെ​തി​രെ ക​ളി​ച്ച്​ വി​ജ​യി​ച്ച അ​വ​ർ​ക്ക്​ പ്ര​തി​ഫ​ലം എ​ന്ന നി​ല​യി​ൽ യു​വ​നി​ര​ക്ക് ഇം​ഗ്ല​ണ്ടി​ലെ ബ്രോം​ലി, ഡു​ലി​ച്ച്​ ഹാം​ല​റ്റ്‌, ബി​ഷ​പ്​ ആ​ക്​​ലാ​ൻ​ഡ്, സൗ​ത്ത്​ ലി​വ​ർ​പൂ​ൾ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രെ ക​ളി​ക്കാ​ൻ അ​വ​സ​ര​വും ല​ഭി​ച്ചു. തു​ട​ർ​ന്ന​വ​ർ ലോ​ക ഫു​ട്ബാ​ളി​ലെ​ത​ന്നെ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ശ​ക്തി​ക​ളാ​യി മാ​റു​ക​യും ചെ​യ്തു. 

ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യി​ലെ സ​മ്പ​ന്ന രാ​ഷ്​​ട്ര​മാ​ണ് നൈ​ജീ​രി​യ. ജി.​ഡി.​പി 482 ബി​ല്യ​ൺ ഡോ​ള​ർ. 50​ ശ​ത​മാ​ന​ത്തി​ലേ​റെ ഇ​സ്‌​ലാം​മ​ത വി​ശ്വാ​സി​ക​ളും 40 ശ​ത​മാ​നം ക്രി​സ്​​ത്യാ​നി​ക​ളു​മു​ള്ള നൈ​ജീ​രി​യ​യി​ൽ 250 ചെ​റി​യ വം​ശീ​യ വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ഇം​ഗ്ലീ​ഷ് ഔ​ദ്യോ​ഗി​ക ഭാ​ഷ ആ​ണെ​ങ്കി​ലും 500ല​ധി​കം പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ അ​വി​ടെ നി​ല​വി​ലു​ണ്ട്. 186 മി​ല്യ​ൺ ജ​ന​സം​ഖ്യ​യു​ള്ള നൈ​ജീ​രി​യ ആ​ൾ​ബ​ല​ത്തി​ൽ ആ​ഫ്രി​ക്ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​ണെ​ങ്കി​ൽ ലോ​ക​ത്ത്​ 17ാം സ്ഥാ​ന​ക്കാ​രാ​ണ്. മ​റ്റൊ​രാ​ളു​ടെ ക​ണ്ണി​ൽ തു​റി​ച്ചു നോ​ക്കു​ന്ന​ത് മ​ര്യാ​ദ​കേ​ടെ​ന്ന്​ ക​രു​തു​ന്ന നൈ​ജീ​രി​യ​യി​ൽ ഇ​ക്കാ​ര​ണം​കൊ​ണ്ട് മാ​ത്രം നി​ര​വ​ധി കൊ​ല​പാ​ത​ക​ങ്ങ​ളും വം​ശീ​യ ആ​ക്ര​ണ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. അ​തു​പോ​ലെ മ​റ്റൊ​രു അ​നാ​ചാ​ര​മാ​ണ് ഇ​ട​തു​കൈ​യു​ടെ ഉ​പ​യോ​ഗം. ഇ​ട​ങ്ക​യ്യ​ന്മാ​ർ അ​വി​ടെ അ​ന​ഭി​മ​ത​രാ​ണ്. ആ ​കൈ​കൊ​ണ്ട്​ എ​ഴു​തു​ക ഭ​ക്ഷ​ണം ക​ഴി​ക്കു​ക. എ​ന്തി​ന്​ വെ​ള്ളം കു​ടി പോ​ലും നി​ഷി​ദ്ധ​മാ​ണ്, ഹ​സ്​​ത​ദാ​ന​ത്തി​നാ​യി ഇ​ട​ൈ​ങ്ക നീ​ട്ടി​യ​യാ​ൾ  പി​ന്നെ അ​വി​ടു​ണ്ടാ​യാ​ൽ ഭാ​ഗ്യം. 

ഭൂ​മി​യി​ലെ ഏ​ഴാ​മ​ത്തെ വ​ലി​യ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ലാ​ണ് 2600 കി.​മീ​റ്റ​ർ നീ​ള​മു​ള്ള നൈ​ജ​ർ ന​ദി. ഈ ​ന​ദി​യു​ടെ പേ​രി​ൽ​നി​ന്ന് ത​ന്നെ​യാ​ണ് രാ​ജ്യ​ത്തി​ന്​ നൈ​ജീ​രി​യ എ​ന്ന പേ​ര്​ ല​ഭി​ച്ച​ത്. ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും​വ​ലി​യ സി​നി​മ നി​ർ​മാ​ണ​കേ​ന്ദ്ര​വും അ​വി​ടെ​യാ​ണ്. ന​മ്മു​ടെ ബോ​ളി​വു​ഡി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം നോ​ളി​വു​ഡ് എ​ന്നാ​ണ്​ അ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. വി​സ്മ​യം എ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു, ലോ​ക​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ ജീ​വി​ത ദൈ​ർ​ഘ്യ കാ​ല​മു​ള്ള​തും അ​വി​ടെ​യാ​ണ്. കേ​വ​ലം 52 വ​യ​സ്സാ​ണ് ശ​രാ​ശ​രി മ​നു​ഷ്യാ​യു​സ്സ്​. 
എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ൽ 12ാം സ്ഥാ​ന​മാ​ണ്​ അ​വ​ർ​ക്ക്. അ​തു​പോ​ലെ പ​ഞ്ഞി ഉ​ൽ​പാ​ദ​ന​ത്തി​ൽ ആ ​വ​ൻ​ക​ര​യി​ലെ ഒ​ന്നാം​സ്ഥാ​ന​വും അ​വ​ർ​ക്കു​ള്ള​താ​ണ്. ജ​ന​സം​ഖ്യ​യി​ൽ 70 ശ​ത​മാ​ന​വും ക​ർ​ഷ​ക​രാ​ണ്. 

ഡ്രി​ൽ എ​ന്ന വ​ർ​ഗ​ത്തി​ൽ​പെ​ട്ട സിം​ഹ​വാ​ല​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു​ത​രം കു​ര​ങ്ങു​ക​ളു​ടെ ജ​ന്മ​ദേ​ശ​മാ​ണ് നൈ​ജീ​രി​യ. അ​തി​ൽ അ​തി​ശ​യി​ക്കാ​ൻ എ​ന്തു​ണ്ടെ​ന്നാ​കും. എ​ന്നാ​ൽ, പി​റ​ന്ന നാ​ട്ടി​ൽ മ​ഷി​യി​ട്ടു​നോ​ക്കി​യാ​ൽ​പ്പോ​ലും ഒ​രെ​ണ്ണ​ത്തി​നെ നി​ങ്ങ​ൾ​ക്ക്​ കാ​ണാ​നാ​വി​ല്ല. എ​ല്ലാം ഇ​പ്പോ​ൾ അ​യ​ൽ​രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ലാ​ണ് കു​ടി​യേ​റി​യി​രി​ക്കു​ന്ന​ത്. ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യ ഒ​രു വൈ​ചി​ത്ര്യ​മാ​യി ഇ​ത് അ​വ​ശേ​ഷി​ക്കു​ന്നു. 

ഇ​ത്ത​വ​ണ ആ​ഫ്രി​ക്ക​ൻ ഗ്രൂ​പ് ബി​യി​ൽ സാം​ബി​യ, കാ​മ​റൂ​ൺ, അ​ൽ​ജീ​രി​യ ടീ​മു​ക​ൾ​ക്ക് ഒ​പ്പം മ​ത്സ​രി​ച്ച്​ പ്ര​ഥ​മ സ്ഥാ​നം നേ​ടി​യാ​ണ്​ നൈ​ജീ​രി​യ റ​ഷ്യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​വി​ടെ അ​വ​ർ​ക്കൊ​പ്പ​മു​ള്ള​ത് നി​ല​വി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​ർ​ജ​ൻ​റീ​ന​യും യൂ​റോ​പ്പി​ലെ വി​സ്മ​യ ടീം ​ഐ​സ്‌​ല​ൻ​ഡും ക​രു​ത്ത​രാ​യ ക്രൊ​യേ​ഷ്യ​യു​മാ​ണ്. 

നൈ​ജീ​രി​യ​യു​ടെ ശ​ക്തി അ​വ​രു​ടെ ക​ട​ന്നാ​ക്ര​മ​ണ ശൈ​ലി​യാ​ണ് -അ​ല​ക്സ് ഇ​വോ​ബി (ആ​ഴ്​​സ​ന​ൽ), കെ​ലേ​ച്ചി ഇ​ഹ​നാ​ച്ചോ (ലെ​സ്​​റ്റ​ർ സി​റ്റി),  അ​ഹ​മ്മ​ദ് മൂ​സ (സി.​എ​സ്.​കെ.​എ) എ​ന്നി​വ​ർ ഏ​തു പ്ര​തി​രോ​ധ നി​ര​ക്കും ഭീ​ഷ​ണി​യാ​ണ്. പ്ര​ത്യേ​കി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി മോ​സ്‌​കോ​യി​ൽ ക​ളി​ക്കു​ന്ന മൂ​സ. അ​തു​പോ​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പി​ങ്​ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​വും അ​വ​ർ​ക്കു​ണ്ട്. 

പ്ര​വ​ച​നം: ക​രു​ത്തും മി​ക​വും കൈ​മു​ത​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും ചെ​ന്നു​പെ​ട്ടി​രി​ക്കു​ന്ന​ത്​ ത​ങ്ങ​ളേ​ക്കാ​ൾ മി​ക​വു​ള്ള​വ​ർ​ക്ക്​ ഒ​പ്പ​മാ​യ​തു​കൊ​ണ്ട്​ ഇ​ത്ത​വ​ണ  ഗ്രൂ​പ്പി​ൽ​നി​ന്ന് അ​ർ​ജ​ൻ​റീ​ന​യും ക്രൊ​യേ​ഷ്യ​യും ക​ട​ന്നു​പോ​കു​ന്ന​ത് അ​വ​ർ​ക്ക്​ കാ​ണേ​ണ്ടി​വ​രും. 

കാ​ലി​നേ​റ്റ പ​രി​ക്ക്​ മാ​റി​വ​രു​ന്ന​തി​നി​ടെ വീ​ണ്ടും പ​രി​ക്ക്​
ബ​ർ​ലി​ൻ: ലോ​ക​ത്തെ മി​ക​ച്ച ​േഗാ​ൾ​കീ​പ്പ​ർ​മാ​രി​ലൊ​രാ​ളെ​ന്ന വി​ശേ​ഷ​ണ​മു​ള്ള ജ​ർ​മ​നി​യു​ടെ മാ​നു​വ​ൽ നോ​യ​ർ ലോ​ക​ക​പ്പി​നു​ണ്ടാ​വു​മോ? ബ​യേ​ൺ മ്യൂ​ണി​ക്കി​നാ​യി സീ​സ​ണി​ൽ താ​രം ഇ​നി ക​ള​ത്തി​ലി​റ​ങ്ങി​ല്ലെ​ന്ന്​ കോ​ച്ച്​ യു​പ്​ ഹെ​യ്​​ൻ​ക്ക​സ്​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ലോ​ക​ക​പ്പി​ന്​ മു​മ്പ്​ നോ​യ​റി​​​െൻറ പ​രി​ക്ക്​ ഭേ​ദ​മാ​വു​മോ എ​ന്ന സ​ന്ദേ​ഹ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ജ​ർ​മ​നി​ക്കാ​യി 74 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്​ 32കാ​ര​നാ​യ നോ​യ​ർ. 

കാ​ലി​നേ​റ്റ പ​രി​ക്കു​മൂ​ലം നോ​യ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ മു​ത​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. അ​ടു​ത്തി​ടെ പ​രി​ക്ക്​ ഏ​റ​ക്കു​റെ ഭേ​ദ​മാ​യി ല​ഘു​പ​രി​ശീ​ല​നം തു​ട​ങ്ങി​യ​താ​യി ബ​യേ​ൺ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​നി​ടെ മ​റ്റൊ​രു പ​രി​ക്കു​കൂ​ടി​​യേ​റ്റ​താ​ണ്​ നോ​യ​റി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. ര​ണ്ടാ​ഴ്​​ച​യാ​യി ടീ​മി​നൊ​പ്പം പ​രി​ശീ​ലി​ക്കു​ന്ന താ​രം മു​ഴു​വ​ൻ​സ​മ​യ പ​രി​ശീ​ല​ന​ത്തി​ന്​ ത​യാ​റാ​യി വ​ര​വെ​യാ​ണ്​ നേ​ര​ത്തേ പ​രി​ക്കേ​റ്റ കാ​ലി​ന്​ ത​ന്നെ മ​റ്റൊ​രു പ​രി​ക്കു​കൂ​ടി പ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടി​യാ​യ​തോ​ടെ പ​രി​ക്ക്​ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യി ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 

ബ​യേ​ണി​നാ​യി സീ​സ​ണി​ൽ നോ​യ​ർ ക​ളി​ക്കി​ല്ലെ​ന്നാ​ണ്​ കോ​ച്ച്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ശ​നി​യാ​ഴ്​​ച സ്​​റ്റു​ട്ട്​​ഗ​ർ​ട്ടി​നെ​തി​രാ​യ ബു​ണ്ട​സ്​ ലി​ഗ​യി​ലെ അ​വ​സാ​ന മ​ത്സ​ര​വും ഇൗ ​മാ​സം 19ന്​ ​ന​ട​ക്കു​ന്ന എ​യ്​​ൻ​ട്രാ​ക്​​ട്​ ഫ്രാ​ങ്ക്​​ഫൂ​ർ​ട്ടി​നെ​തി​രാ​യ ജ​ർ​മ​ൻ ക​പ്പ്​ ഫൈ​ന​ലും നോ​യ​റി​ന്​ ന​ഷ്​​ട​മാ​വും. ‘‘പ​രി​ക്ക്​ ഭേ​ദ​മാ​യാ​ലും പൂ​ർ​ണ ശാ​രീ​രി​ക​ക്ഷ​മ​ത കൈ​വ​രി​ക്കാ​തെ നോ​യ​റി​നെ ക​ളി​പ്പി​ക്കാ​നാ​വി​ല്ല. സ്​​റ്റു​ട്ട്​​ഗ​ർ​ട്ടി​നെ​തി​രെ​യും ജ​ർ​മ​ൻ ക​പ്പ്​ ഫൈ​ന​ലി​ലും നോ​യ​ർ ഉ​ണ്ടാ​വി​ല്ല’’ -ഹെ​യ്​​ൻ​ക്ക​സ്​ വ്യ​ക്ത​മാ​ക്കി. 

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ടീ​മി​​​െൻറ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ​കീ​പ്പ​റാ​യ നോ​യ​റി​നെ ജ​ർ​മ​ൻ കോ​ച്ച്​ യൊ​വാ​ക്വിം ലൊ​യ്​​വ്​ ലോ​ക​ക​പ്പ്​ ടീ​മി​ലു​ൾ​പ്പെ​ടു​ത്താ​തി​രി​ക്കി​ല്ല. ഇൗ ​മാ​സം 14നാ​ണ്​ 30 അം​ഗ സാ​ധ്യ​ത ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 23 അം​ഗ അ​ന്തി​മ ടീ​മി​നെ ജൂ​ൺ നാ​ലി​ന​ക​വും തീ​രു​മാ​നി​ക്ക​ണം. പൂ​ർ​ണ ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ലും ര​ണ്ട്​ സം​ഘ​ത്തി​ലും നോ​യ​ർ ഉ​ണ്ടാ​വു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ സൂ​ച​ന. നോ​യ​റു​ടെ സേ​വ​നം ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ സാ​ധ്യ​ത ടീ​മി​ൽ ലൊ​യ്​​വ്​ നാ​ല്​ ഗോ​ൾ കീ​പ്പ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ സാ​ധ്യ​ത. ബാ​ഴ്​​സ​ലോ​ണ​യു​ടെ മാ​ർ​ക്​ ആ​​ന്ദ്രെ ടെ​ർ​സ്​​റ്റ​ഗ​നെ​യും ബ​യ​ർ ലെ​വ​ർ​കൂ​സ​​​െൻറ ബെ​ർ​ൺ​ഡ്​ ലെ​നോ​യെ​യും കൂ​ടാ​തെ, പി.​എ​സ്.​ജി​യു​ടെ കെ​വി​ൻ ട്രാ​പാ​യി​രി​ക്കും 30 അം​ഗ സം​ഘ​ത്തി​ലു​ണ്ടാ​വു​ക. 

ഇൗ ​മാ​സം 23 മു​ത​ൽ ജൂ​ൺ എ​ട്ടു​വ​രെ ഇ​റ്റ​ലി​യി​ലാ​ണ്​ ജ​ർ​മ​ൻ ലോ​ക​ക​പ്പ്​ സം​ഘ​ത്തി​​​െൻറ പ​രി​ശീ​ല​ന ക്യാ​മ്പ്​ ന​ട​ക്കു​ക. ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ജൂ​ൺ ര​ണ്ടി​ന്​ ഒാ​സ്​​ട്രി​യ​യു​മാ​യും എ​ട്ടി​ന്​  സൗ​ദി അ​റേ​ബ്യ​യു​മാ​യും ജ​ർ​മ​നി​ക്ക്​ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളു​ണ്ട്. 17ന്​ ​മെ​ക്​​സ​ി​കോ​ക്കെ​തി​രെ​യാ​ണ്​ ലോ​ക​ക​പ്പി​ൽ ജ​ർ​മ​നി​യു​ടെ ആ​ദ്യ ക​ളി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballworld cupmalayalam newssports news
News Summary - Russian World Cup - Sports News
Next Story