സ്റ്റാലിെൻറ പ്രിയ നഗരം; സമാറ
text_fieldsറഷ്യക്കാരുടെ സ്വകാര്യ അഹങ്കാരമാണ് വോൾഗ തീരത്തെ സുന്ദരനഗരമായ സമാറ. വിഖ്യാത നോവലിസ്റ്റ് വാസ്ലി അക്സയോനോവ് സമാറയെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘‘എനിക്ക് എന്നും അതിശയമാണ് ഈ നഗരം. വജ്രമാലപോലെ നീണ്ട അതിമേനാഹരമായ ഒരു തീരം ഭൂമിയിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സന്ദേഹിച്ചിരുന്നു.’’ അതുതന്നെയാണ് ലോകകപ്പ് വേദിക്ക് ഇണങ്ങുന്ന ഏറ്റവും മനോഹരമായ വിശേഷണവും. വോൾഗ നദിക്കു സമാന്തരമായിട്ടുള്ള രണ്ടു കിലോമീറ്ററിലധികം നീളമുള്ള ഇടനാഴി സഞ്ചാരികളുടെയും സാഹിത്യകാരന്മാരുടെയും ഇഷ്ടപ്പെട്ട കൂടിക്കാഴ്ച ഇടവുമാണ്.
എന്തുകൊെണ്ടന്നറിയില്ല, സ്റ്റാലിനും ഈ നഗരം പ്രിയപ്പെട്ടതായി. രണ്ടാം ലോകയുദ്ധകാലത്ത് സ്റ്റാലിൻ തെൻറ രണ്ടാം തലസ്ഥാനമായി സമാറ കണ്ടെത്തുകയും തെൻറയും രാജ്യതന്ത്രജ്ഞന്മാരുടെയും സുരക്ഷാകേന്ദ്രവും ഒളിത്താവളവുമായി അത് രൂപപ്പെടുത്തുകയും ചെയ്തു. ഭൂമിക്കടിയിൽ 37 മീറ്റർ ആഴത്തിലുള്ള ഒരു ബങ്കർ അതിനായി പണിയുകയും ചെയ്തിരുന്നു.
അതായത്, ഹിറ്റ്ലറുടെ എത്ര ശക്തമായ വിമാനാക്രമണമുണ്ടായാലും അതിനകത്തുള്ളവർക്ക് ഒന്നും സംഭവിക്കാത്തവിധമുള്ള സുരക്ഷാസംവിധാനം അതിനുള്ളിലുണ്ടായിരുന്നു. യുദ്ധാനന്തരം സമാറ റഷ്യക്കാരുടെ പ്രധാന വ്യോമയാനകേന്ദ്രവുമായി. ഇന്നത് അവരുടെ പ്രമുഖ എയ്റോസ്പേസ് സെൻററും ഭൂഖണ്ഡാന്തര മിെസെലുകളുടെ നിർമാണകേന്ദ്രവുമാണ്.
മാത്രമല്ല, റഷ്യക്കാരുടെ പൗരാണിക ചരിത്രത്തിെൻറ സാക്ഷ്യപത്രംകൂടിയാണ് 1935 മുതൽ 1991 വരെ കുയ്ബിഷേവ് എന്നു പേരുണ്ടായിരുന്ന പുതിയ സമാറ.
അഞ്ചാം നൂറ്റാണ്ടിനുമുമ്പ് നിലവിലുണ്ടായിരുന്ന പോണ്ടിക് കാസ്പിയൻ സംസ്കാരം നിലനിന്ന ഇവിടെത്തന്നെയായിരുന്നു പ്രോട്ടോ ഇന്തോ യൂറോപ്യൻ വംശജരുടെ ആവാസകേന്ദ്രവും. വോൾഗ നദിയെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന ആ മഹിത കാലഘട്ടത്തിെൻറ തിരുശേഷിപ്പുകളാണ് അവരുടെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്നത്. വോളിബാളും ബാസ്കറ്റ്ബാളും ഐസ് ഹോക്കിയുമാണ് പ്രധാന കായിക വിനോദമെങ്കിലും ഈ അടുത്തകാലത്ത് അവരെ പ്രശസ്തിയിലെത്തിച്ചത് പുതുതായി അവരുടെ യുവജനതയുടെ മനംകവർന്ന ബിച്ചു സോക്കറാണ്. സാധാരണ കാൽപന്തുകളിയെക്കാൾ ഇവിടെ വേരോട്ടമുള്ള കായിക വിനോദമാകാനുള്ള കാരണങ്ങളിൽ ഒന്ന് വോൾഗതീരത്തെ മനോഹരമായ മണൽതീരങ്ങളാണ്.
1942ൽ രൂപവത്കൃതമായ രണ്ടാം ഡിവിഷനിൽ ടീം ക്രയേലാ സോവിവ്യറ്റോ സമാറ ക്ലബ്, അതാണവരുടെ പ്രിയപ്പെട്ട ഫുട്ബാൾ ടീം. ലോകകപ്പിനായി 47,000 ഇടമുള്ള സമാറ കോസ്മോസ് അറീന പണിതുയർത്തിയിട്ടുണ്ട്. നാല് ഗ്രൂപ് മാച്ചുകളും ഒരു പ്രീക്വാർട്ടറും ഒരു ക്വാർട്ടറുമാണ് ബിച്ചു സോക്കർ വേദിക്ക് അനുവദിച്ചുകിട്ടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
