അകിൻഫീവ് ഇനി റഷ്യൻ കുപ്പായത്തിലില്ല
text_fieldsമോസ്കോ: റഷ്യയുടെ ഇതിഹാസ ഗോൾ കീപ്പർ െഎഗോർ അകിൻഫീവ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ചു. േലാകകപ്പിൽ റഷ്യൻ നായകനായിരുന്ന അകിൻഫീവ് 111 മത്സരങ്ങളിൽ ടീമിെൻറ കുപ്പായമണിഞ്ഞ ശേഷമാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 18ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അകിൻഫീവ് പിന്നീടുള്ള 15 വർഷക്കാലം റഷ്യയുടെ ഒരേയൊരു ഗോൾകീപ്പറായി വലകാത്തു.
‘‘ഏതൊരു കഥക്കും തുടക്കവും ഒടുക്കവുമുണ്ടാവും. ദേശീയ ടീമിനൊപ്പമുള്ള എെൻറ കഥ അവസാനിപ്പിക്കാനുള്ള സമയമാണിത്. യുവതാരങ്ങൾക്കായി വഴിമാറുകയാണ്. ലോകകപ്പിൽ റഷ്യയെ നയിക്കാനായെന്നത് മഹത്തായ അംഗീകാരമായി’’ -വിരമിക്കൽ പ്രഖ്യാപനത്തിൽ അകിൻഫീവ് പറഞ്ഞു.
2014 ബ്രസീൽ ലോകകപ്പിലും റഷ്യ സെമിയിലെത്തിയ 2008 യൂറോ കപ്പിലും അകിൻഫീവാണ് വല കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
