ഫൈവ് സ്റ്റാർ റഷ്യ ( 5-0)

മോസ്​കോ: കിക്കോഫ്​ വിസിലിനൊപ്പം പന്തുമായി കുതിച്ചുപാഞ്ഞ റഷ്യക്ക്​ മുന്നിൽ സൗദി അറേബ്യക്ക്​ പിടിച്ചുനിൽക്കാനായില്ല. സമ്പൂർണ ആധിപത്യവുമായി ലുഷ്​നികി സ്​റ്റേഡിയത്തിൽ നിറഞ്ഞാടിയ ആതിഥേയർ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക്​ ഗൾഫ്​ പ്രതിനിധികളെ തുരത്തിയപ്പോൾ ആദ്യമായി വിരുന്നെത്തിയ ലോകകപ്പിലെ ആദ്യ കളി ജയിച്ച്​ തുടക്കം വർണാഭമാക്കാൻ റഷ്യക്കായി. ആദ്യ പകുതിയിലായിരുന്നു റഷ്യയുടെ രണ്ടു ഗോളുകൾ. ഇടവേളക്കുശേഷം ഒരു ഗോൾ കൂടി നേടിയ വിജയം ആധികാരികമാക്കി. 
യൂറി ഗസിൻസ്​കി (12), ഡെന്നിസ്​ ചെറിഷേവ്​ (43, 91), ആർതെം ഡിസൂബ (71), അലക്​സാണ്ടർ ഗോളോവിൻ (94)  എന്നിവരായിരുന്നു സ്​കോറർമാർ. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിനെയും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനെയും സാക്ഷിനിർത്തിയായിരുന്നു റഷ്യയുടെ അശ്വമേധം.  പകരക്കാരായി കളത്തിലെത്തിയായിരുന്നു ചെറിഷേവി​​െൻറയും  ഡിസൂബയും സ​്​കോറിങ്​

ഗോൾ   1   
12ാം മിനിറ്റ്​

ഇടതുവിങ്ങിൽനിന്ന്​ അലക്​സാണ്ടർ ഗോളോവിൻ എടുത്ത കോർണർ ക്ലിയർ ചെയ്യുന്നതിൽ സൗദി പ്രതിരോധം അമാന്തം കാണിച്ചപ്പോൾ, ബാക്​പോസ്​റ്റിൽ ഉയർന്നുചാടിയ ഗസിൻസ്​കിയുടെ ഹെഡർ ഗോളി അബ്​ദുല്ല അൽമയൂഫിന്​ പിടികൊടുക്കാതെ വലക്കണ്ണികളിൽ മുത്തമിട്ടു. 
ഗോൾ  2 
43ാം മിനിറ്റ്​

ടീം വർക്കി​​െൻറ മികവിൽ പിറന്ന ഗോളായിരുന്നു ഇത്​. വലതുവിങ്ങിലൂടെ തുടക്കമിട്ട നീക്കം ഒടുവിലെത്തിയത്​ ഇടതുഭാഗത്തുകൂടെ കുതിച്ചെത്തിയ ചെറിഷേവി​​െൻറ കാലിൽ. മനോഹരമായ ഫസ്​റ്റ്​ ടച്ചിലൂടെ രണ്ട്​ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച ചെറിഷേവി​​െൻറ ഷോട്ട്​ വലയിലെത്തി. 

റഷ്യൻ ലോകകപ്പിലെ ആദ്യ പാസ്
 

ഗോൾ  3 
71ാം മിനിറ്റ്​

വലതുവിങ്ങിലൂടെ മുന്നേറി ഗോളോവിൻ നൽകിയ ക്രോസിൽ ഉമർ ഹവസാവിയെ മറികടന്ന്​ മുന്നേറിയ ഡിസൂബ ഗോളിയെ അനായാസം കബളിപ്പിച്ച്​ സ്​കോർ ചെയ്​തു. 
ഗോൾ  4 
91ാം മിനിറ്റ്​

ചെറിഷേവി​​െൻറ ബൂട്ടിൽനിന്ന്​ പിറന്ന ഉജ്ജ്വല ഗോൾ. ഡിസൂബ നൽകിയ പന്ത്​ ബോക്​സി​​െൻറ ഒാരത്തുനിന്ന്​ സ്വീകരിച്ച്​ ബൂട്ടി​​െൻറ പുറംഭാഗം കൊണ്ട്​ ആറാം നമ്പർ താരം പായിച്ച ഷോട്ട്​ ഗോളിയുടെ തലക്ക്​ മുകളിലൂടെ വലയിലേക്കിറങ്ങി. 
ഗോൾ  5 
94ാം മിനിറ്റ്​

അവസാന വിസിലിന്​ സെക്കൻഡുകൾ ബാക്കിനിൽക്കെ സൗദി ബോക്​സിന്​ സമീപം ലഭിച്ച ഫ്രീകിക്ക്​ റഷ്യയുടെ അഞ്ചാം ഗോളിൽ കലാശിച്ചു. 
പ്രതിരോധമതിലിന്​ മുകളിലൂടെ ചാഞ്ഞിറങ്ങിയ ഗോളോവി​​െൻറ കിക്ക്​ ഗോളിക്ക്​ പിടികൊടുക്കാതെ വലയിലെത്തി.

 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top