കാ​ണി​ക​ൾ അ​ക്ര​മാ​സ​ക്​​ത​രാ​യ​തി​ന്​  െഎ​സോ​ളി​ന്​ മൂ​ന്നു​ല​ക്ഷം പി​ഴ

10:13 AM
12/02/2018

കൊ​ൽ​ക്ക​ത്ത: ​മോ​ഹ​ൻ ബ​ഗാ​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ അ​ക്ര​മാ​സ​ക്​​ത​രാ​യ​തി​ന്​ െഎ ​ലീ​ഗ്​ ടീം ​െ​എ​സോ​ൾ എ​ഫ്.​സി​ക്ക്​ എ.​െ​എ.​എ​ഫ്.​എ​ഫ്​ മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.  ഉ​ഷ നാ​ഥ്​ ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ച്ച​ട​ക്ക സ​മി​തി​യാ​ണ്​ ​െഎ​സോ​ളി​നെ​തി​രെ കു​റ്റം സ്​​ഥി​രീ​ക​രി​ച്ച്​ പി​ഴ​ചു​മ​ത്തി​യ​ത്. ഇൗ ​മാ​സം 23ന്​ ​ഇ​ന്ത്യ​ൻ ആ​രോ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പാ​യി പി​ഴ​യ​ട​ക്ക​ണം.

ക​ഴി​ഞ്ഞ​മാ​സം 25ന്​ ​ന​ട​ന്ന ഹോം ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ ​െഎ​സോ​ൾ ആ​രാ​ധ​ക​ർ അ​ക്ര​മാ​സ​ക്​​ത​രാ​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ​െഎ​സോ​ളി​ന്​ എ.​െ​എ.​എ​ഫ്.​എ​ഫ്​ ന​ൽ​കാ​നു​ള്ള തു​ക മു​ഴു​വ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും, അ​തു ല​ഭി​ച്ചി​ട്ടാ​കാം പി​ഴ വി​ധി​ക്ക​ലെ​ന്നും ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ റോ​ബ​ർ​ട്ട്​ റോ​യ​റ്റ്​ പ​റ​ഞ്ഞു.
 

COMMENTS