വ്യാജ പാസ്പോർട്ട്: റൊണാൾഡിഞ്ഞോക്കെതിരെ കേസില്ല
text_fieldsഅസൻസിയോൺ: വ്യാജ പാസ്പോർട്ടുമായി പരേഗ്വയിൽ പിടിയിലായ ബ്രസീലിയൻ ഫുട്ബാൾ ഇ തിഹാസം റൊണാൾഡിന്യോയും സഹോദരൻ റോബർട്ടോയും കേസില്ലാതെ രക്ഷെപ്പട്ടു. ഇരുവരും കബളിപ്പിക്കപ്പെട്ടതാണെന്നും ഇവരിൽനിന്ന് ലഭിച്ച വിവരങ്ങൾ വ്യാജ രേഖകൾ നിർമിക്കുന്നവർക്കെതിരെയുള്ള സുപ്രധാന തെളിവുകളായതിനാലും കോടതി വ്യവഹാരങ്ങളിൽനിന്ന് മുക്തരാക്കണമെന്ന് പ്രോസിക്യൂട്ടർ ഫെഡറികോ ഡെൽഫിനോ നിർദേശിച്ചു.
കുറ്റം നിഷേധിച്ച് 39കാരനായ റൊണാൾഡിന്യോയുടെ അഭിഭാഷകൻ നേരത്തേ രംഗത്തെത്തിയിരുന്നു. ബ്രസീലിയൻ വ്യവസായിയായ വിൽമണ്ട്സ് സൂസ ലിറയാണ് താരത്തിന് വ്യാജ പാസ്പോർട്ട് നൽകിയതെന്നാണ് കണ്ടെത്തൽ. ആത്മകഥയുടെ പ്രചാരണവും കുട്ടികൾക്കായുള്ള കാമ്പയിനും ലക്ഷ്യമിട്ട് പരേഗ്വയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. ഇരുവരുടെയും പേരിലുള്ള പാസ്പോർട്ടിൽ പരേഗ്വയൻ സ്വദേശികളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.