ക്രിസ്റ്റ്യാനോക്കു പരിക്ക്; ആധിയോടെ യുവൻറസ്
text_fieldsടൂറിൻ: സെർബിയക്കെതിരായ യൂറോകപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റ് സൂപ്പർ താരം ക് രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിെൻറ 30ാം മിനിറ്റിലാണ് പേശിവലിവ് ഗുരുതരമായി താ രം കളംവിടുന്നത്. ഇതോടെ, ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെ നിർണായക ക്വാർട്ടർ പോരാട്ടത്തിനൊരുങ്ങുന്ന യുവൻറസിന് ആശങ്കകൂടി.
താരത്തിന് കൂടുതൽ വിശ്രമം വേണ്ടിവരുമോയെന്ന് വ്യക്തമല്ല. എന്നാൽ, പരിക്കിൽ പേടിക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ തന്നെ രംഗത്തെത്തി. ‘‘ആശങ്കയൊന്നും വേണ്ടതില്ല. എെൻറ ശരീരത്തെക്കുറിച്ച് എനിക്ക് നന്നായറിയാം. രണ്ടാഴ്ചക്കകം തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷ’’ -താരം സമൂഹമാധ്യമത്തിൽ കുറിച്ചു. ഏപ്രിൽ 11നാണ് അയാക്സിനെതിരെ യുവൻറസിെൻറ ആദ്യപാദ മത്സരം.
