ഫിഫ ബെസ്റ്റിൽ മെസ്സിയില്ല; റോണോ, മോഡ്രിക്, സലാഹ് പട്ടികയിൽ
text_fieldsസൂറിക്: ‘ഫിഫ ദ ബെസ്റ്റ്’ ഫൈനൽ പട്ടികയിൽനിന്ന് ലയണൽ മെസ്സി പുറത്തായപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂകാ മോഡ്രിച്, മുഹമ്മദ് സലാഹ് എന്നിവർക്ക് ഇടം. സെപ്റ്റംബർ 24ന് ലണ്ടനിലാണ് പ്രഖ്യാപനം. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമിൽനിന്ന് ചുരുക്കപ്പട്ടികയിൽ ആരുമില്ല. 11 വർഷത്തിനുശേഷം ആദ്യമായാണ് അന്തിമപ്പട്ടികയിൽനിന്ന് മെസ്സി പുറത്താവുന്നത്. 2007 മുതൽ 2017 വരെ ഫൈനൽ ലിസ്റ്റിലെ സ്ഥിര സാന്നിധ്യമായ മെസ്സി, അഞ്ചു തവണ പുരസ്കാരവും നേടിയിരുന്നു.
മൂന്നു വട്ടം െപ്ലയർ ഒാഫ് ദ ഇയർ പുരസ്കാരവും പേരുമാറ്റത്തിനുശേഷം തുടർച്ചയായി രണ്ടു തവണ ഫിഫ ബെസ്റ്റും നേടിയ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡിനൊപ്പമുള്ള ചാമ്പ്യൻസ് ലീഗ് കിരീടത്തിെൻറ മികവുമായാണ് പട്ടികയിൽ ഇടംപിടിച്ചത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച് മികച്ചതാരത്തിനുള്ള േഗാൾഡൻ ബാൾ പുരസ്കരം നേടിയ മോഡ്രിച് യുവേഫ െപ്ലയർ ഒാഫ് ദി ഇയർ പുരസ്കാരം നേടിയാണ് വരുന്നത്.
ഇൗജിപ്ത് ഫോർവേഡായ മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനായി 44 ഗോളടിച്ചും ചാമ്പ്യൻസ് ലീഗ് ഫൈനൽ ബർത്ത് സമ്മാനിച്ചുമാണ് തിളങ്ങിയത്.മുൻതാരങ്ങൾ അടങ്ങിയ ഫിഫ ലെജൻഡ്സ് പാനൽ തെരഞ്ഞെടുത്ത 10 പേരിൽനിന്ന് ആരാധകർ, ദേശീയ ടീം ക്യാപ്റ്റൻ-കോച്ചുമാർ, തെരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് ജേണലിസ്റ്റുകൾ എന്നിവർ ചേർന്നാണ് വിജയികൾക്ക് വോട്ടുചെയ്യുന്നത്.

ക്രിസ്റ്റാനോ റൊണാൾഡോ
പോർചുഗൽ/റയൽ മഡ്രിഡ്-യുവൻറസ്
-അഞ്ചു വട്ടം ഫിഫ ഫുട്ബാളർ (2008, 2013, 2014, 2016, 2017)
-റയൽ മഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം.
-15 ഗോളുമായി ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോറർ
-റയലിനൊപ്പം ഫിഫ ക്ലബ് ലോകകപ്പ്
ലൂകാ മോഡ്രിച്
ക്രൊയേഷ്യ / റയൽ മഡ്രിഡ്
-മോഡ്രിച് നായകനായ ക്രൊയേഷ്യക്ക് ഫിഫ ലോകകപ്പ് ഫൈനലിൽ ഇടം
-ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം
-റയൽ മഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടം.
മുഹമ്മദ് സലാഹ്
ഇൗജിപ്ത് / ലിവർപൂൾ
-ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു
-കഴിഞ്ഞ സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 32 ഗോളിച്ച് റെക്കോഡ്
-ചാമ്പ്യൻസ് ലീഗ് ഗോൾവേട്ടയിൽ (10) രണ്ടാമത്.

മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ്
ഗാരെത് ബെയ്ൽ (റയൽ Vs ലിവർപൂൾ)
ഡെനിസ് ചെറിഷേവ് (റഷ്യ Vs ക്രൊയേഷ്യ)
ലസാറോ ക്രിസ്റ്റോ ഷിലോപൾസ് (എ.ഇ.കെ Vs ഒളിമ്പിയാകോസ്)
ജോർജിന അരാസ്കറ്റെ (ക്രുസിറോ vs അമേരിക്ക എം.ജി)
റിലി മക്ഗ്രീ (ന്യൂകാസിൽ ജെറ്റ്സ് vs മെൽബൺ സിറ്റി)
ലയണൽ മെസ്സി (അർജൻറീന Vs നൈജീരിയ)
ബെഞ്ചമിൻ പവാഡ് (ഫ്രാൻസ് vs അർജൻറീന)
റികാർഡോ കറസ്മ (പോർചുഗൽ Vs ഇറാൻ)
ക്രിസ്റ്റ്യാനോ റൊണാൾഡോ (റയൽ vs യുവൻറസ്)
മുഹമ്മദ് സലാഹ് (ലിവർപൂൾ Vs എവർടൻ)
വനിതാ താരങ്ങൾ
അദ ഹെഗർബെർഗ് (ലിയോൺ-നോർവെ), സെനിഫർ മാറോസൻ (ലിയോൺ-ജർമനി), മാർത്ത (ഒർലാൻഡോ-ബ്രസീൽ)
കോച്ച്: സ്ലാറ്റ്കോ ഡാലിച് (ക്രൊയേഷ്യ), ദിദിയർ ദെഷാംപ്സ് (ഫ്രാൻസ്), സിനദിൻ സിദാൻ (മുൻ റയൽ മഡ്രിഡ്)
ഗോൾകീപ്പർ: തിബോ കർടുവ (റയൽമഡ്രിഡ്-ബെൽജിയം), ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം-ഫ്രാൻസ്), കാസ്പർ ഷ്മൈകൽ (ലെസ്റ്റർ-ഡെന്മാർക്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
