റൊണാൾഡോക്ക് ഇരട്ട േഗാൾ; യുവൻറസിന് ജയം
text_fieldsടൂറിൻ: ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ ഒമ്പതാം മത്സരത്തിലും ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ യുവൻറസിന് ജയം. ഫ്ലോറൻറീനയെ മൂന്ന് ഗോളിനാണ് മൗറീസിയോ സാരിയുടെ യുവൻറസ് കീഴടക്കി സീരി എയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
40ഉം 80ഉം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചപ്പോൾ അധികസമയത്ത് മാറ്റ് ഡിലൈറ്റ് ഗോൾ പട്ടിക പൂർത്തിയാക്കി. അവസാന ഒമ്പത് കളികളിൽ 14 ഗോൾ നേടിയ റൊണാൾഡോ, ലീഗിലെ മൊത്തം നേട്ടം 19 ഗോളാക്കി. കഴിഞ്ഞ കളിയിൽ നാപ്പോളിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതിെൻറ ക്ഷീണം മാറ്റാനും ഒന്നാം സ്ഥാനത്തിന് തൽക്കാലം ഭീഷണി ഒഴിവാക്കാനും യുവൻറസിനായി.
