Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്​റ്റ്യ​ാനോ...

ക്രിസ്​റ്റ്യ​ാനോ ‘വീര്യം കൂടിയ വീഞ്ഞ്​’–കോച്ച്​

text_fields
bookmark_border
ക്രിസ്​റ്റ്യ​ാനോ ‘വീര്യം  കൂടിയ വീഞ്ഞ്​’–കോച്ച്​
cancel
camera_alt?????????????????? ?????????????? ????? ?????? ??????? ???????????? ????? ???????????????????? ??????????????????????? ????????? ????????????? ????????????? ?????????? ??????????? ??????????

മോ​സ്​​കോ: ആ​ദ്യ മ​ത്സ​ര​ത്തി​ലെ മി​ന്നും ഹാ​ട്രി​ക്കി​ന്​ പി​ന്നാ​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പോ​ർ​ചു​ഗ​ലി​​െൻറ ‘വി​ന്നി​ങ്​ ​െഎ​ക്ക​ൺ’ ആ​യി​മാ​റി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ വാ​നോ​ളം പു​ക​ഴ്​​ത്തു​ക​യാ​ണ്​ കോ​ച്ച്​ ഫെ​ർ​ണാ​ണ്ടോ സാ​ൻ​റോ​സ്. പ​ഴ​കും​തോ​റും വീ​ര്യം കൂ​ടു​ന്ന വീ​ഞ്ഞി​നോ​ടാ​ണ്​ ക്രി​സ്​​റ്റ്യാ​നോ​യെ പ​രി​ശീ​ല​ക​ൻ ഉ​പ​മി​ക്കു​ന്ന​ത്. യൂ​റോ ക​പ്പി​ൽ ടീ​മി​നെ കി​രീ​ട​ത്തി​ലേ​ക്ക്​ ന​യി​​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ലോ​ക​കി​രീ​ട​വും പോ​ർ​ചു​ഗ​ലി​ലേ​ക്കെ​ത്തി​ക്കാ​ൻ ക്രി​സ്​​റ്റ്യാ​നോ​ക്കാ​വു​മെ​ന്നാ​ണ്​ കോ​ച്ച്​ വി​ശ്വ​സി​ക്കു​ന്ന​ത്.

‘‘ക്രി​സ്​​റ്റ്യാ​േ​നാ റൊ​ണാ​ൾ​ഡോ ശ​രി​ക്കും ഒ​രു ഇ​തി​ഹാ​സ​മാ​ണ്. ഒാ​രോ മ​ത്സ​ര​ത്തി​ലും അ​യാ​ൾ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ന്നു. പോ​ർ​ചു​ഗ​ലി​​െൻറ അ​ഭി​മാ​ന​മാ​യ ‘പോ​ർ​ട്ട് വീ​ഞ്ഞാ​ണ​വ​ൻ​’ (​പ​ത്തു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കു​മു​ള്ള വീ​ര്യം കൂ​ടി​യ ​പോ​ർ​ചു​ഗീ​സ്​ വീ​ഞ്ഞ്). പ്രാ​യം കൂ​ടു​ം​തോ​റും ക​ളി​യി​ലും ശൈ​ലി​യി​ലും മാ​റ്റം​വ​രു​ത്തു​ന്നു. മ​റ്റു ക​ളി​ക്കാ​രി​ൽ​നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി എ​ന്നും സ്​​ഥി​ര​ത പു​ല​ർ​ത്തു​ന്നു. അ​ഞ്ചു വ​ർ​ഷം മു​മ്പ്​ ചെ​യ്​​ത റോ​ള​ല്ല ക​ള​ത്തി​ൽ ഇ​ന്ന്​ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒാ​രോ മ​ത്സ​ര​ത്തി​ലും എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ ആ​രും പ​റ​യാ​തെ ത​ന്നെ അ​യാ​ൾ​ക്ക്​ ന​ന്നാ​യ​റി​യാം’’- പോ​ർ​ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ പ​റ​യു​ന്നു. 

പോ​ർ​ചു​ഗ​ൽ താ​ര​ങ്ങ​ളും നി​ർ​ണാ​യ​ക ജ​യ​ത്തി​നു​ശേ​ഷം സൂ​പ്പ​ർ താ​ര​ത്തെ പു​ക​ഴ്​​ത്തി. ‘‘ക്രി​സ്​​റ്റ്യാ​നോ​യെ വ​ർ​ണി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല, അ​സാ​ധാ​ര​ണ ക​ളി​ക്കാ​ര​നാ​ണ്​ അ​ദ്ദേ​ഹം’’ -സ​ഹ​താ​രം ബെ​ർ​ണാ​ഡോ സി​ൽ​വ​ക്ക്​ പ​റ​യാ​നു​ള്ള​ത്​ അ​താ​യി​രു​ന്നു. മ​ത്സ​ര​ശേ​ഷം മൊ​റോ​ക്കോ കോ​ച്ചും ക്രി​സ്​​റ്റ്യാ​നോ​യെ​കു​റി​ച്ച്​ വാ​ചാ​ല​നാ​യി: ‘‘അ​യാ​ളെ പൂ​ട്ടാ​ൻ പ​ല അ​ട​വു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ കെ​ണി​യി​ൽ​നി​ന്നും ക്രി​സ്​​റ്റ്യാ​നോ ര​ക്ഷ​പ്പെ​ട്ടു. ഞ​ങ്ങ​ൾ ജ​യി​ക്കേ​ണ്ട മ​ത്സ​ര​മാ​യി​രു​ന്നു അ​ത്​’’ -ഹാ​ർ​വെ റെ​നാ​ർ​ഡ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ronaldoportugalmalayalam newssports newsSantosWorld cup 2018
News Summary - Ronaldo is like a good port wine, he knows how to age best' – Portugal coach Santos-Sports news
Next Story