ക്രിസ്റ്റ്യാനോ രക്ഷകൻ; യുവൻറസിന് ജയം VIDEO
text_fieldsടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോഡ് തുകക്ക് ക്ലബിലെത്തിച്ചത് ഏതായാലും വെറുതെയായില്ല. തോൽവി ഉറപ്പിച്ച മത്സരത്തിൽ പോർചുഗീസ് താരം രക്ഷകവേഷത്തിലെത്തിയപ്പോൾ എംപോളിക്കെതിരെ യുവൻറസിന് 2-1െൻറ ജയം. ഒരു ഗോൾ വഴങ്ങിയതിനു ശേഷം 54 (പെനാൽറ്റി), 70 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. സീരി ‘എ’യിൽ ഇതോടെ താരത്തിന് ഏഴു ഗോളുകളായി.
ലിവർപൂളിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. സാദിയോ മാനെ (66, 87) രണ്ടു ഗോളുകളുമായി മിന്നിച്ച മത്സരത്തിൽ കാർഡിഫ് സിറ്റിയെ 4-1ന് തോൽപിച്ചു. ഒരു ഗോൾ നേടിയും രണ്ടു ഗോളിന് വഴിയൊരുക്കിയും (10) ഇൗജിപ്ത് താരം മുഹമ്മദ് സലാഹും മികച്ചുനിന്നു. ഷർദാൻ ഷക്കീരിയാണ് (84) മറ്റൊരു ഗോൾ നേടിയത്.
