പെ​ലെ പ​റ​യു​ന്നു... ‘മെ​സ്സി​യെ​ക്കാ​ൾ കേ​മ​ൻ ക്രി​സ്​​റ്റ്യാ​നോ, പ​ക്ഷേ രാ​ജാ​വ്​ ഞാ​ൻ​ ത​ന്നെ’

01:47 AM
26/03/2020

ല​യ​ണ​ൽ മെ​സ്സി​യോ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​​യോ? കാ​ൽ​പ​ന്തു​ക​ളി​യി​ൽ ആ​രാ​ണ്​ കേ​മ​ൻ എ​ന്ന, തീ​ർ​ത്താ​ൽ തീ​രാ​ത്ത വാ​ദ​പ്ര​തി​വാ​ദ​ത്തി​ൽ ഇ​ട​പെ​ട്ട്​ ഫു​ട്​​ബാ​ളി​​െൻറ രാ​ജാ​വും. സാ​ക്ഷാ​ൽ പെ​ലെ​യാ​ണ്​ സ​മ​കാ​ലി​ക ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ​താ​രം ആ​രാ​ണെ​ന്ന ത​​െൻറ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ​ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ ഒ​രു യൂ​ട്യൂ​ബ്​ ചാ​ന​ലി​ലാ​യി​രു​ന്നു പെ​ലെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. 15 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ഉ​ൻ​മേ​ഷ​വാ​നാ​യാ​ണ്​ പെ​ലെ ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ച​ത്.

അ​തി​നി​ട​യി​ലാ​യി​രു​ന്നു മെ​സ്സി​യോ ക്രി​സ്​​റ്റ്യാ​നോ​യോ മി​ക​ച്ച ക​ളി​ക്കാ​ര​ൻ എ​ന്ന ചോ​ദ്യ​മു​യ​ർ​ന്ന​ത്. 
ഭാ​വ​ഭേ​ദ​മൊ​ന്നു​മി​ല്ലാ​തെ പെ​ലെ മ​റു​പ​ടി ന​ൽ​കി -‘ഇ​ന്ന് ലോ​ക​ത്തെ​ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ്. കാ​ര​ണം, അ​​ദ്ദേ​ഹ​ത്തി​​െൻറ സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ത​ന്നെ. എ​ന്നാ​ൽ, മെ​സ്സി​യെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹം മി​ക​​ച്ചൊ​രു സ്​​ട്രൈ​ക്ക​ർ അ​ല്ല’ -പെ​ലെ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​വ​രെ​ക്കാ​ൾ മി​ക​ച്ച താ​രം താ​ൻ ത​ന്നെ​യെ​ന്ന്​ പ്ര​ഖ്യാ​പി​ക്കാ​നും പെ​ലെ മ​ടി​ച്ചി​ല്ല. ‘ഫു​ട്​​ബാ​ളി​ന്​ ഒ​രു രാ​ജാ​വ്​ മാ​ത്ര​മേ​യു​ള്ളൂ. അ​തേ​പോ​ലൊ​രാ​ൾ പി​ന്നീ​ടു​ണ്ടാ​വി​ല്ല’ -പെ​ലെ പ​റ​യു​ന്നു.

മ​റ​ഡോ​ണ​യെ മ​റ​ന്നു
മെ​സ്സി- ക്രി​സ്​​റ്റ്യാ​നോ​​യെ​ക്കാ​ൾ മി​ക​ച്ച താ​ര​ങ്ങ​ൾ പ​ഴ​യ​കാ​ല​ങ്ങ​ളി​ലു​ണ്ടെ​ന്നാ​യി പെ​ലെ. അ​വ​ർ ആ​രെ​ാ​ക്കെ​യെ​ന്ന ചോ​ദ്യ​ത്തി​ന്​   അ​ൽ​പം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണ്​ ചോ​ദ്യ​മെ​ന്നാ​യി മ​റു​പ​ടി. ഏ​റ്റ​വും സു​ന്ദ​ര ഫു​ട്​​ബാ​ൾ ക​ളി​ച്ച​വ​ർ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​തി​ഹാ​സ താ​ര​ത്തി​​െൻറ കൈ​യി​ൽ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നു. ‘ബ്ര​സീ​ലി​ൽ സീ​കോ, റൊ​ണാ​ൾ​ഡീ​ന്യോ, റൊ​ണാ​ൾ​ഡോ എ​ന്നി​വ​രെ മ​റ​ക്കാ​നാ​വി​ല്ല. യൂ​റോ​പ്പി​ൽ ഫ്രാ​ൻ​സ്​​ബെ​ക​ൻ ബോ​വ​ർ, യൊ​ഹാ​ൻ ക്രൈ​ഫ്. എ​ന്നാ​ൽ, ഇ​വ​രെ​ക്കാ​ൾ മി​ക​ച്ച​ത്​ പെ​ലെ​യെ​ന്ന്​ പ​റ​ഞ്ഞാ​ൽ അ​തെ​​െൻറ തെ​റ്റ​ല്ല’ -പൊ​ട്ടി​ച്ചി​രി​യോ​ടെ ബ്ര​സീ​ൽ ലോ​ക​ചാ​മ്പ്യ​ൻ താ​രം പ​റ​യു​ന്നു. 

‘ഞാ​ൻ ആ​രോ​ഗ്യ​വാ​ൻ’
വി​ഷാ​ദ​ത്തി​ലാ​ണ്, വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങാ​നോ ഒ​റ്റ​ക്ക്​ ന​ട​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന്​ വ​യ്യ തു​ട​ങ്ങി​യ വാ​ർ​ത്ത​ക​ളെ​യെ​ല്ലാം പെ​ലെ കി​ക്ക്​ ഔ​ട്ട്​ അ​ടി​ച്ചു. ‘തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ എ​വി​ടെ നി​ന്നു ല​ഭി​ച്ചെ​ന്ന​റി​യി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വീ​ഴ്​​ച​യും ശ​സ്​​ത്ര​ക്രി​യ​യു​മു​ണ്ടാ​യി. എ​ല്ലാ​വ​രു​ടെ​യും ആ​ശ​ങ്ക​യും സ്​​നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ളു​മു​ണ്ടാ​യി. പ​ക്ഷേ, വി​ഷാ​ദം ക​ണ്ടെ​ത്തി​യ​ത്​ ആ​രാ​ണെ​ന്ന്​ അ​റി​യി​ല്ല. ഉൗ​ന്നു​വ​ടി​യു​ടെ​യും വീ​ൽ​ചെ​യ​റി​​െൻറ​യും സ​ഹാ​യ​മു​ണ്ട്​’ -പെ​ലെ പ​റ​യു​ന്നു. 

പെ​ലെ Vs മ​റ​ഡോ​ണ
പെ​ലെ​യോ ഡീ​ഗോ മ​റ​ഡോ​ണ​യോ... ആ​രാ​ണ്​ കാ​ൽ​പ​ന്തി​ലെ കേ​മ​ൻ. ഫു​ട്​​ബാ​ൾ നി​ല​നി​ൽ​ക്കു​വോ​ളം കാ​ലം ഉ​ത്ത​ര​മി​ല്ലാ​തെ തു​ട​രു​ന്ന ത​ർ​ക്ക​മാ​ണ്​ ആ​രാ​ണ്​ കേ​മ​ൻ എ​ന്ന​ത്. ഫു​ട്​​ബാ​ൾ ലോ​കം ര​ണ്ടു​ ചേ​രി​യാ​യി പി​രി​യു​ന്ന ചോ​ദ്യ​മാ​ണ​ത്. പ്ര​തി​ഭ​യും കി​രീ​ട​വി​ജ​യ​ങ്ങ​ളും കാ​ട്ടി ആ​രാ​ധ​ക​രു​ടെ ത​ർ​ക്കം തു​ട​രു​ന്ന​ത​ല്ലാ​തെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ തീ​ർ​പ്പി​ല്ല. അ​തു​​പോ​ലെ​ത​ന്നെ​യാ​ണ്​ ല​യ​ണ​ൽ മെ​സ്സി x ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ​താ​ര​ത​മ്യ​വും.

1957-71 കാ​ല​ത്താ​യി​രു​ന്നു പെ​ലെ ബ്ര​സീ​ലി​നാ​യി ബൂ​ട്ടു​കെ​ട്ടി​യ​ത്. 1956 മു​ത​ൽ 77 വ​രെ സാ​േ​ൻ​റാ​സി​ലും ന്യൂ​യോ​ർ​ക്​ കോ​സ്​​മോ​സി​ലു​മാ​യി ക്ല​ബ്​ ജ​ഴ്​​സി​യു​മ​ണി​ഞ്ഞു. മൂ​ന്നു​ ലോ​ക​കി​രീ​ടം (1958, 1962, 1970), ബ്ര​സീ​ൽ കു​പ്പാ​യ​ത്തി​ൽ 92 ക​ളി​യി​ൽ 77 ഗോ​ൾ. ക്ല​ബി​നൊ​പ്പം 763 ക​ളി​യി​ൽ 707 ഗോ​ൾ.

1977-1994 കാ​ല​യ​ള​വി​ൽ അ​ർ​ജ​ൻ​റീ​ന​ക്കാ​യും 1976 മു​ത​ൽ 1997 വ​രെ ക്ല​ബ്​ കു​പ്പാ​യ​ത്തി​ലു​മാ​യി​രു​ന്നു മ​റ​ഡോ​ണ​യു​ടെ ക​രി​യ​ർ. 1986ലെ ​ലോ​ക​കി​രീ​ടം​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​നം. ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ 91ക​ളി​യി​ൽ 34 ഗോ​ൾ. വി​വി​ധ ക്ല​ബു​ക​ൾ​ക്കാ​യി 588 ക​ളി​യി​ൽ 312 ഗോ​ൾ. 

Loading...
COMMENTS