അസൻസിയോ (പരഗ്വേ): തടങ്കൽ ജീവിതം നാലു മാസം പിന്നിട്ടിട്ടും മോചനമില്ലാതെ ബ്രസീലിെൻറ മുൻ ലോകതാരം റൊണാൾഡീന്യോ. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് പരഗ്വേയിൽ പിടയിലായ റൊണാൾഡീന്യോയുടെ മൂന്നാമത്തെ അപ്പീലും കോടതി തള്ളി. വ്യാജപാസ്പോർട്ടുമായി രാജ്യത്ത് പ്രവേശിച്ചതിന് മാർച്ച് നാലിനാണ് ബ്രസീൽ താരവും സഹോദരനും അറസ്റ്റിലായത്.
32 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം താരത്തെ അസൻസിയോയിലെ നക്ഷത്ര ഹോട്ടലിലേക്ക് മാറ്റി വീട്ടു തടങ്കൽ തുടർന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാൽ, കോവിഡ് പടരുേമ്പാൾ നാട്ടിലേക്ക് മടങ്ങാനുള്ള താരത്തിെൻറ അപ്പീൽ വീണ്ടും കോടതി നിരസിക്കുകയായിരുന്നു. കേസിൽ ആറു മാസമെങ്കിലും തടവോ, കനത്ത തുക പിഴയോ ചുമത്തും.