Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ മ​ക​നുമാ​യി ബ്ര​സീ​ൽ ക്ല​ബ്​ ക​രാ​റി​ലെ​ത്തി

text_fields
bookmark_border
റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ മ​ക​നുമാ​യി ബ്ര​സീ​ൽ ക്ല​ബ്​ ക​രാ​റി​ലെ​ത്തി
cancel
camera_alt????????????????? ????? ??? ??????????????????????
​സാ​വോ​പോ​ളോ: താ​ര​പു​ത്ര​ന്മാ​ർ ഫു​ട്​​ബാ​ളി​ന്​ പു​തു​മ​യ​ല്ല. വ​ൻ​ക​ര​ക​ൾ ക​ട​ന്ന്​ ഫു​ട്​​ബാ​ൾ മൈ​ത ാ​ന​ങ്ങ​ളെ ത്ര​സി​പ്പി​ച്ച്​ ക​ട​ന്നു​പോ​യ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ അ​തേ പാ​ത​യി​ലെ​ത്തു​േ​മ്പാ​ ൾ ആ​രാ​ധ​ക​ർ​ക്കും ഹ​ര​മാ​ണ്. സി​ന​ദി​ൻ സി​ദാ​​െൻറ മ​ക്ക​ളാ​യ ലൂ​ക സി​ദാ​നും എ​ൻ​സോ​യും തി​യോ​യും. ഡീ​ഗോ സി​മി​യോ​ണി​യു​ടെ മ​ക​ൻ ജി​യോ​വ​നി സി​മി​യോ​ണി, ജോ​ർ​ജ്​ വി​യ​യു​ടെ മ​ക​ൻ തി​മോ​ത്തി വി​യ...

സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യി ക​ളി​ക്ക​ളം നി​റ​ഞ്ഞ​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക്​ ഇ​താ മ​റ്റൊ​രു താ​ര​പു​ത്ര​നു​മെ​ത്തു​ന്നു. ബ്ര​സീ​ലി​​െൻറ മു​ൻ സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ മ​ക​ൻ 14കാ​ര​നാ​യ ജോ ​മെ​ൻ​ഡ​സാ​ണ്​ പി​താ​വി​​െൻറ വ​ഴി​േ​യ പ​ന്തു​ത​ട്ടു​ന്ന​ത്. ബ്ര​സീ​ലി​ലെ മി​നി​യേ​റോ​യി​ലെ ഒ​ന്നാം ഡി​വി​ഷ​ൻ ക്ല​ബാ​യ ക്രു​സി​യേ​റോ ജോ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ക്രു​സി​യേ​റോ​ക്കൊ​പ്പ​മു​ള്ള ജോ​യു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​ അ​ഞ്ചു വ​ർ​ഷ​േ​ത്ത​ക്കാ​ണ്​ കാ​രാ​ർ.

‘‘ന​ല്ല ഉ​യ​ര​വും സാ​േ​ങ്ക​തി​ക തി​ക​വു​മു​ള്ള താ​ര​മാ​ണ്​ ജോ. ​ബോ​ക്​​സ്​ ​െപ്ല​യ​റും ര​ണ്ടാം സ്​​ട്രൈ​ക്ക​റു​മാ​യി ക​ളി​ക്കാ​ൻ മി​ടു​ക്ക​ൻ. വേ​ഗ​വ​ും ഫി​നി​ഷി​ങ്ങു​മാ​ണ്​ അ​വ​​െൻറ മി​ടു​ക്ക്. അ​ച്ഛ​​െൻറ പ്ര​ശ​സ്​​തി​യെ​ക്കാ​ൾ, സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ്​ ജോ ​ഫു​ട്​​ബാ​ള​റാ​വു​ന്ന​ത്​’’ -ക്ല​ബി​​െൻറ ഡ​യ​റ​ക്​​ട​ർ അ​മ​റി​ൽ​ഡോ റി​ബി​യേ​റോ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള കാ​ര​ണം വി​ശ​ദ​മാ​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballRonaldinhomalayalam newssports newsJoao Mendes
News Summary - Ronaldinho son Joao Mendes lands Cruzeiro deal- Sports news
Next Story