റൊണാൾഡീന്യോക്ക് 2018ൽ ഫെയർവെൽ ടൂർ
text_fieldsസാവോപോളോ: യാത്രയയപ്പ് പര്യടനത്തോടെ കളിക്കളത്തിൽ നിന്നും വിടവാങ്ങാൻ ബ്രസീലിെൻറ സൂപ്പർ താരം റൊണാൾഡീന്യോ ഒരുങ്ങുന്നു. 2018ൽ ഏതാനും ഫെയർവെൽ മാച്ചുകൾ സംഘടിപ്പിച്ച് കളി മതിയാക്കാനാണ് നീക്കം. 2002 ബ്രസീൽ ലോകചാമ്പ്യൻ ടീം അംഗവും, രണ്ടു തവണ ഫിഫ ലോകഫുട്ബാളറുമായ റൊണാൾഡീന്യോ 2015 മുതൽ ക്ലബ് ഫുട്ബാളിൽ ഇല്ലെങ്കിലും സൗഹൃദ-പ്രദർശന മത്സരങ്ങളിൽ സജീവമാണ്.
കരിയർ അവസാനിപ്പിക്കുന്ന ഇതിഹാസ താരത്തിന് അർഹിച്ച യാത്രയയപ്പ് ഒരുക്കാനാണ് സംഘാടകരുടെ ആലോചന. റൊണാൾഡീന്യോയുടെ മികവിൽ അത്ലറ്റികോ മിനീറോ കോപ ലിബർറ്റഡോറസ് കിരീടമണിഞ്ഞ ബെലൊ ഹൊറിസോണ്ടയിലെ മൈതാനവും ഫെയർവെൽ ടൂറിൽ ഭാഗമാവുമെന്ന് റൊണാൾഡീന്യോയുടെ ഏജൻറ് കൂടിയായ സഹോദരൻ റോബർട്ട് ഡി അസിസ് പറഞ്ഞു. 2015ൽ ഫ്ലുമിനസിനസാണ് താരത്തിെൻറ അവസാന ക്ലബ്. ശേഷം ഒരു ടീമിനു വേണ്ടിയും കളിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
