Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവ്യാജ പാസ്​പോർട്ട്​:...

വ്യാജ പാസ്​പോർട്ട്​: ​ഫുട്​ബാൾ താരം റൊണാൾഡീന്യോ അറസ്​റ്റിൽ

text_fields
bookmark_border
ronoldinho-passport
cancel

അസുൻസിയോൺ: മുൻ ബ്രസീലിയൻ ഫുട്​ബാൾ താരം റൊണാൾഡീന്യോയും സഹോദരൻ റോബർട്ടും വ്യാജ പാസ്​പോർട്ടുമായി പരാഗ്വ യിൽ അറസ്​റ്റിലായതായി റിപ്പോർട്ട്​. സ്വകാര്യ ഹോട്ടൽ സംഘടിപ്പിച്ച പരിപാടിക്കായാണ്​​ ഇരുവരും പര​ാ​ഗ്വയ​ിലെത ്തിയത്​.

ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്​പോർട്ടിൽ പരാഗ്വിയൻ പൗരത്വമാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ബുധനാഴ്​ച രാത്രിയാണ്​ ഇവരെ ഹോട്ടലിൽ നിന്ന്​ കസ്​റ്റഡിയിലെടുത്തത്​. ആരാധകരുമായുള്ള സമ്പർക്ക പരിപാടികൾ ഉൾപ്പടെയുള്ള​ ചടങ്ങുകളിലും റൊണാൾഡീന്യോ പ​െങ്കടുത്തിട്ടുണ്ട്​.

പരിസ്ഥിതി കുറ്റകൃത്യത്തി​​െൻറ പേരിൽ ഇരുവരുടെയും പാസ്​പോർട്ട്​ 2018 നവംബറിൽ ബ്രസീലിയൻ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്​. സംരക്ഷിത തടാകത്തിൽ അനധികൃതമായി മീൻപിടിത്ത കേന്ദ്രം സ്​ഥാപിച്ചതിനാണ്​ ഇവർക്കെതിരെ അന്ന്​ നടപടിയെടുത്തത്​.

2002ൽ ബ്രസീൽ വേൾഡ്​ കപ്പ്​ ജേതാക്കളായപ്പോൾ ടീമി​​െൻറ നെടുന്തൂണായിരുന്നു റൊണാൾഡീന്യോ. ബാലൻഡി ഒാർ ഉൾപ്പെടെ നിരവധി പുരസ്​കാരങ്ങളും ഇൗ മുൻ ബാഴ്​സലോണ താരത്തെ തേടിയെത്തിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamarrestpassportRonaldinhofake passport
News Summary - ronaldinho arrested in paraguay
Next Story